പ്രധാന അറിയിപ്പ് information kerala gvnmt


സംസ്ഥാനത്തെ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കുറച്ച്‌ അറിയിപ്പുകൾ ആണ് ഇവിടെ പങ്കു വയ്ക്കുന്നത്.ആദ്യത്തെ അറിയിപ്പ്, നമ്മുടെ സംസ്ഥാനത്തെ റേഷൻ കടകൾ നാളെ അവധിയായിരിക്കും. ശ്രീനാരായണ ഗുരു സമാധി ദിനത്തോടനുബന്ധിച്ച് ആണ് സെപ്റ്റംബർ 21 തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


 
ചൊവ്വാഴ്ച മുതൽ റേഷൻ കടകൾ സാധാരണപോലെ തന്നെ തുറന്ന് പ്രവർത്തിക്കുകയും ചെയ്യും. അടുത്ത പ്രധാനപ്പെട്ട അറിയിപ്പ്,നമ്മുടെ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതുമായി സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ ഇപ്പോൾ എത്തിയിരിക്കുകയാണ്.

വിദ്യാഭ്യാസ വകുപ്പിൽ നിന്നും ആരോഗ്യ വകുപ്പിൽനിന്നും ലഭിച്ചിരിക്കുന്ന അറിയിപ്പുകൾ അനുസരിച്ച് നവംബർ ഒന്നിന് സ്കൂളുകൾ തുറക്കും എന്നാണ് അറിയാൻ കഴിയുന്നത്. ഇതുമായി സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. എന്നാൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നവംബർ ഒന്നിന് തുറക്കാൻ സാധിക്കുമോ ഇല്ലയോ എന്നുള്ള സംശയം ഇപ്പോഴും നിലനിൽക്കുകയാണ്.


 
അതായത്, രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ സ്കൂളുകൾ തുറക്കാൻ സാധിക്കില്ല എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ഡബ്ലിയു ഐ പി ആർ 8 ന് മുകളിൽ ഉള്ള പ്രദേശങ്ങളിൽ സ്കൂളുകൾ തുറക്കില്ല എന്ന് തന്നെയാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

ഈ പ്രദേശങ്ങളിൽ സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർഥികൾ ഒരുമിച്ച് കൂടുന്ന സാഹചര്യമുണ്ടായാൽ അത് രോഗവ്യാപനത്തിന്റെ വ്യാപ്തി കൂട്ടും എന്നതിനാലാണ് രോഗവ്യാപനം ഉള്ള പ്രദേശങ്ങളിൽ സ്കൂളുകൾ തുറക്കാൻ കഴിയാത്തത്.


 
കൂടാതെ ടി പി ആർ അഞ്ചിന് മുകളിലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഉള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശവും ഉള്ളതിനാൽ രോഗവ്യാപനം ഉള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ആയതിനാൽ ഇക്കാര്യം എല്ലാവരും അറിഞ്ഞിരിക്കുക.അടുത്ത പ്രധാനപ്പെട്ട അറിയിപ്പ്, ഒരു പൗരന്റെ സമ്മതിദായക അവകാശം ആണ് നമ്മൾ വോട്ടെടുപ്പിലൂടെ കാണിക്കുന്നത്.

ഒരു ജനപ്രതിനിധിയെ തിരഞ്ഞെടുക്കുമ്പോൾ ഒരു വ്യക്തിയുടെ ഈ സമ്മതിദായക അവകാശം പ്രയോജനപ്പെടുത്തുന്നു. മുൻപ് വോട്ടെടുപ്പ് നടത്തുന്നതിന് എല്ലാവർക്കും എത്താൻ പറ്റുന്ന ഇടങ്ങൾ ആയിരിക്കും തെരഞ്ഞെടുക്കുക. എന്നാൽ ഇനിമുതൽ നമ്മുടെ വീടുകളിൽ ഇരുന്ന് തന്നെ നമുക്ക് വോട്ട് ചെയ്യാനാകും. ഓൺലൈൻ വഴി ആയിരിക്കും വോട്ട് ചെയ്യാൻ സാധിക്കുന്നത്.

മുൻപ് ഗുജറാത്തിൽ ഇത്തരത്തിൽ ഓൺലൈൻ വോട്ടിംഗ് സംവിധാനം കൊണ്ടുവന്നിരുന്നു. എന്നാൽ പല കാരണങ്ങളാൽ ഇത് പരാജയപ്പെടുകയാണ് ചെയ്തത്. നമ്മുടെ കേരളത്തിൽ ഈ സംവിധാനം കൊണ്ട് വരുന്നതിനുമുമ്പ് ഇതിന് നേരിട്ട പ്രശ്നങ്ങൾ പരിഗണിച്ചായിരിക്കും സംസ്ഥാനത്ത് ഇത് അവതരിപ്പിക്കുന്നത്. 2025 ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഓൺലൈൻ വോട്ടിങ് സംവിധാനം ഏർപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ഇതിനു മുന്നോടിയായി ഉപതെരഞ്ഞെടുപ്പുകളിൽ ഓൺലൈൻ വോട്ടിങ് സംവിധാനം പ്രയോജനപ്പെടുത്തും.ആയതിനാൽ ഇക്കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുക. മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യുക

Post a Comment

Previous Post Next Post