എസ്.എസ്.എഫ് കേരള കാമ്പസ് അസംബ്ലി തൃശൂരിൽ നടക്കും


പാലക്കാട്:
 എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിക്കുന്ന കേരള കാമ്പസ് അസംബ്ലി 2022 ജനുവരി 28,29,30 തിയ്യതികളിൽ തൃശൂരിൽ വെച്ച് നടക്കും. കാമ്പസ് അസംബ്ലിയുടെ പ്രഖ്യാപനം തൃത്താല ലുലു ഓഡിറ്റോറിയത്തില്‍ നടന്നു. എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി ജാബിർ സഖാഫിയുടെ അധ്യക്ഷതയിൽ  പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീൻ ഫാളിലി ഉൽഘാടനം ചെയ്തു. സുന്നി മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി  മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി കേരള കാമ്പസ് അസംബ്ലി പ്രഖ്യാപിച്ചു. വിവിധ സെഷനുകൾക്ക് Dr അബൂബക്കർ, ജാബിർ നെരോത്ത്, K സിദ്ധീക്കലി, ശമീൽ നുസ് രി പൈലിപ്പുറം, എന്നിവർ നേതൃത്വം നൽകി. എസ് എസ് എഫ് ജില്ലാ സിൻഡിക്കേറ്റ് അംഗങ്ങളാണ് പ്രഖ്യാപന സംഗമത്തിൽ പങ്കെടുത്തത്. കാമ്പസ് യൂണിറ്റ് സമ്മേളനം, ജില്ലാ കാമ്പസ് അസംബ്ലി, മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങിയ വിവിധ പദ്ധതികൾ കേരള കാമ്പസ് അസംബ്ലിയോട് അനുബന്ധിച്ച് നടക്കും.
Previous Post Next Post