പെട്രോളിനും ഡീസലിനും വില കുതിച്ചുയർന്നതുകൊണ്ടുതന്നെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായി തീർന്നിരിക്കുകയാണ്. ബൈക്ക് മുതൽ ആഡംബര വാഹനങ്ങളിൽ വരെ പെട്രോളിയത്തിന്റെയും ഡീസലിന്റെയും വിലകകുതിച്ചുയരൽ ബാധിച്ചിരിക്കുന്നു. സാധാരണക്കാരൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ബൈക്കുകളെ ആണ്. എന്നാൽ ആ ബൈക്കുകളിൽ പോലും ഇന്ന് ഇന്ധനം നിറക്കാൻ ആകുന്നില്ല. പെട്രോളിനും ഡീസലിനും പകരം പുതിയ ടെക്നോളജി കണ്ടു പിടിച്ചേ മതിയാകൂ എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഭീമമായ തുക കൊടുത്ത് ഇന്ധനം നിറയ്ക്കാൻ നമുക്ക് ഇന്നത്തെ സാഹചര്യത്തിൽ വിഷമകരമാണ്.
ഇതിനൊരു പ്രതിവിധി എന്നോണം ആണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാറുകൾ വിപണിയിൽ ഇറങ്ങിയിരിക്കുന്നത്. പെട്രോളും ഡീസലും അടിക്കുന്നതിനു പകരം ഇവ വൈദ്യുതി ഉപയോഗിച്ച് ചാർജ് ചെയ്താൽ മതിയാകും. ഇന്നത്തെ പെട്രോൾ വില അപേക്ഷിച്ച കരണ്ട് ബില്ല് കുറവായതിനാൽ തന്നെ കൂടുതൽ ആളുകളിലേക്ക് വൈദ്യുത വാഹനങ്ങൾ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇറങ്ങിയിരിക്കുന്ന ഇത്തരം വാഹനങ്ങൾ നമ്മുടെ നിരത്തുകളിലും പ്രത്യക്ഷമാകും എന്ന കാര്യത്തിൽ സംശയമില്ല.
അത്തരത്തിൽ ഒരു കാറിനെക്കുറിച്ച് പരിചയപ്പെടുത്തുകയാണ് റോഡ് പൾസ് എന്ന ചാനലിലൂടെ അവതാരകൻ. അദ്ദേഹം താൻ ഉപയോഗിക്കുന്ന വൈദ്യുതി കാറിന്റെ ഗുണങ്ങളും ദോഷങ്ങളും ഒരേസമയം വ്യക്തമാക്കുന്നു. ടാറ്റാ നെക്സൺ ഇവി എന്ന വാഹനം ആണ് അദ്ദേഹം സ്വന്തമാക്കിയത്. 15 ലക്ഷത്തി അമ്പതിനായിരം രൂപയായിരുന്നു എടുക്കുമ്പോൾ ഉള്ള വില. മൂന്ന് കളറുകളിൽ ആയിരുന്നു അന്ന് ലഭ്യം. എന്നാൽ ഇപ്പോൾ ബ്ലാക്ക് എന്ന കളറിലും ഇറങ്ങിയിട്ടുണ്ട്. ഡൗൺ പെയ്മെന്റ് ആയി 250000 രൂപ കൊടുക്കേണ്ടി വന്നിരുന്നു.
കൂടാതെ ഇ എം ഐ മാസം 20500 രൂപ അടക്കേണ്ടത് ആയും വരുന്നു. രണ്ട് മാസം അദ്ദേഹം ഉപയോഗിച്ചപ്പോൾ, രണ്ട് മാസത്തെ ടോട്ടൽ കരണ്ട് ബില്ല് 9790 ഒമ്പത് രൂപയാണ് വന്നത്. അതായത് 4620 കിലോമീറ്റർ ഓടിച്ചതിന്റെ ചാർജ് ആണിത്. എന്നാൽ സാധാരണ വീട്ടിൽ 2500 വരെ കറണ്ട് ബിൽ വരാറുണ്ട്.അത് കഴിഞ്ഞതിനു ശേഷം ബാക്കി 7500 ഓളം രൂപ മാത്രമേ ചാർജിങ് ആയി വേണ്ടി വന്നിട്ടുള്ളൂ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വൈദ്യുതി കാറുകൾ ഇന്നത്തെ പെട്രോൾ വിലയെ അപേക്ഷിച്ച് ലാഭം ആണെന്ന് പറയുന്നു. പെട്രോളിന്റെ റേറ്റ് വെച്ച് പോളോ ഉപയോഗിച്ചപ്പോൾ 300 ലിറ്റർ പെട്രോൾ അടിക്കണം ആയിരുന്നു. അതായത് 30,000 രൂപ. നിത്യേനെ കാർ പുറത്തിറക്കാറുണ്ട്. എങ്കിലും ലോക്ഡൗൺ പ്രമാണിച്ച് ദൂരയാത്രകൾ കുറവായിരുന്നു.
മാസത്തിൽ ഒരുമിച്ച് കരണ്ട് ബില്ല് അടച്ചാൽ മതി എന്നതും ഇതിന്റെ ഗുണം ആയതുകൊണ്ട് തന്നെ പെട്രോൾ അടിക്കുന്ന കാശ് ഉപയോഗിച്ച് തനിക്ക് ഒരു മാസത്തെ ഇഎംഐ ആയ 20,000 രൂപ അടച്ചു തീർക്കാം എന്നും ഇദ്ദേഹം പറയുന്നു. ഫൈവ് ഇയർ വാറണ്ടി മുതൽ എട്ട് വർഷമാണ് നിർമ്മാതകൾ പറയുന്നത്. എന്നാൽ അതിനുശേഷം എന്താകും എന്ന കാര്യത്തിൽ അദ്ദേഹം ഉറപ്പു പറയുന്നില്ല. ഈ കാർ ചാർജിങ് ആയി ഏകദേശം എട്ടു മുതൽ 9 മണിക്കൂർ വരെ സമയം സ്ലോ ചാർജിങ് എടുക്കാറുണ്ട്. അതു നമുക്ക് വീട്ടിൽ ചെയ്യാവുന്നതാണ്. എന്നാൽ ഫാസ്റ്റ് ചാർജിങ് ആണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ മുഴുവൻ ചാർജ്ജും നിറയും. എന്നാൽ ഇതിന്റെ ഒരു ദോഷവശമായി അദ്ദേഹം പറയുന്നത്, ഫാസ്റ്റ് ചാർജിങ് പവർ സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വരും എന്നതാണ്.പത്തനംതിട്ടയിൽ സ്റ്റേഷൻ ഇല്ലാത്തതും പവർ സ്റ്റേഷനുകളുടെ കുറവും അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
എറണാകുളം,ആലപ്പുഴ എന്നീ ജില്ലകളിൽ പവർ സ്റ്റേഷനുകൾ ലഭ്യമാണ്. ഈ എട്ടു മണിക്കൂർ ചാർജ് ചെയ്താൽ 200 കിലോമീറ്റർ ഓടുകയുള്ളൂ എന്നതാണ് മറ്റൊരു പ്രശ്നം. അതിൽ കൂടുതൽ ദൂരം നമുക്ക് പോകേണ്ടത് ഉണ്ടെങ്കിൽ അടുത്തുള്ള പവർ സ്റ്റേഷനിൽ ചെന്ന ചാർജ് ചെയ്തതിനുശേഷം യാത്രതിരികേണ്ടി വേണ്ടിവരും. കൂടാതെ ഈ രണ്ട് മാസവും 4620 കിലോമീറ്റർ അദ്ദേഹം ഓടിച്ചത് എസി ഇട്ടു കൊണ്ടാണ് എന്ന് തുറന്നു സമ്മതിക്കുന്നു.എസി ഇടാതെ ഓടിച്ചാൽ എത്ര മൈലേജ് കിട്ടും എന്ന കാര്യം അദ്ദേഹത്തിന് അറിയില്ല എന്നും അദ്ദേഹം പറയുന്നു ഇനി എന്തെങ്കിലും കാരണവശാൽ വഴിയിൽ കിടക്കേണ്ടി വന്നാൽ ടാറ്റ യുടെ കസ്റ്റമർ കെയറിൽ കോൾ ചെയ്താൽ അവർ വന്ന് അടുത്തുള്ള പവർ സ്റ്റേഷനിൽ എത്തിക്കുമെന്നും അദ്ദേഹം പറയുന്നു.
Post a Comment