പോത്തിറച്ചി വില 320 രൂപയായി ഏകീകരിക്കാന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രമേയം

കോട്ടയം |  ജില്ലയില്‍ പോത്തിറച്ചി വില തോന്നിയത് പോലെ വാങ്ങുന്നതായ പരാതിക്കിടെ വില കിലോക്ക് 320 ആയി ഏകീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രമേയം. ഇന്നലെ ചേര്‍ന്ന ജില്ലാപഞ്ചായത്ത് യോഗത്തില്‍ ഭരണ, പ്രതിപക്ഷ ഐക്യത്തോടെയാണ് പോത്തിറച്ചി വില കുറക്കാനുള്ള പ്രമേയം പാസാക്കിയത്.

പ്രമേയം ജില്ലാ കലക്ടര്‍ക്കും മൃഗസംരക്ഷണ വകുപ്പിനും ഉടന്‍ കൈമാറുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി അറിയിച്ചു. ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ക്കും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും പോത്തിറച്ചിക്കു വില 320 രൂപയായി ഏകീകരിക്കണമെന്ന് നിര്‍ദേശിച്ചുള്ള കത്ത് ഉടന്‍ കൈമാറുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സംസ്ഥാനമൊട്ടാകെ ഒരേ വിലയെന്ന തരത്തില്‍ തീരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമം നടത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

 

Post a Comment

Previous Post Next Post