നിറയെ പച്ചക്കറി നിറച്ച വണ്ടിയിൽ ഒരു ബോർഡ് പ്രായമുള്ള ഉമ്മാക്ക് വയ്യ വീട്ടിൽ പോകുന്നു ശേഷം അയാൾ തിരിച്ചു വന്നപ്പോൾ ഉള്ള കാഴ്ച;


കരയിപ്പിക്കുന്ന ബോർഡ് പഴവർഗ്ഗങ്ങൾ അടുക്കിവെച്ച ആ ഉന്തുവണ്ടിയിൽ‌ എല്ലാ പഴങ്ങളുടേയും വില എഴുതി വെച്ചിരുന്നു.കൂടാതെ ഒരു കാർബോർഡിൽ വൃത്തിയായി‌ ഇങ്ങിനെ എഴുതിയിരുന്നു.പ്രായമുള്ള എന്റെ ഉമ്മ വീട്ടിൽ തനിച്ചാണ്,ഉമ്മയെ പരിചരിക്കാൻ എനിക് ഇടക്കിടക്ക് വീട്ടിലേക്ക് പോകേണ്ടി വരുന്നു നിങ്ങൾക്ക് തിരക്കുണ്ടെങ്കിൽ ആവശ്യമുള്ളത് തൂക്കിയെടുത്ത് തുക സൈഡിലുള്ള ചെറിയ പെട്ടിയിൽ ഇട്ടേക്കുക,നിങ്ങളുടെ കൈയിൽ പണമില്ലെങ്കിൽ എന്റെ വക ആവശ്യമുള്ളത് എടുത്ത് കൊള്ളുക അവൻ അങ്ങോട്ടുമിങ്ങോട്ടും നോക്കി തുലാസിൽ ഓറഞ്ചും നേന്ത്രപ്പഴവും തൂക്കിയെടുത്തു.കാശിടാൻ പറഞ്ഞ പെട്ടി തുറന്ന്നോക്കി അതിൽ നൂറിന്റേയും അമ്പതിന്റേയും മറ്റു നോട്ടുകളും വേറെയുമുണ്ടായിരുന്നു.അവൻ തൂക്കിയെടുത്ത സാധനങ്ങളുടെ വില നോക്കി കണക്ക് കൂട്ടി കാശ് പെട്ടിയിലിട്ടു.

ഫ്ലാറ്റിലെത്തിയ അവൻ അനുജനോട്ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞിറങ്ങി തിരിച്ചു വന്നപ്പോൾ അനുജൻ ചോദിച്ചു,എവിടെപ്പോയതാ ഒരാൾക്ക് ഒരു സാധനം കൊടുക്കാൻ പോയതാണ്.പിന്നെ അവൻ പറഞ്ഞു നമുക്ക് കുറച്ച് കഴിഞ്ഞ് ഒരിടം വരെ പോകണം ഞാൻ നിനക്ക് ഒരാളെ കാണിച്ചു തരാം സന്ധ്യയായപ്പോൾ അനുജനേയും കൂട്ടി മാർക്കറ്റിൽ ചെന്നു ആ ഉന്തുവണ്ടിയുടെ കുറച്ചു ദൂരെ കാത്തിരുന്നു.കുറച്ചു നേരം കഴിഞ്ഞപ്പോൾഅവിടെ മദ്ധ്യവയസ്കനായ ഒരാൾ വന്നു.താടി പകുതിയോളം നരച്ചിട്ടുണ്ട് തുണിയും നീളം കുപ്പായവുമാണ് വേഷം അദ്ധേഹം വണ്ടി തള്ളി‌‌ പോകാനുള്ള ഒരുക്കത്തിലായിരുന്നു.അവർ വേഗം നടന്നു അദ്ധേഹത്തിനരികിൽ എത്തി അവരെ കണ്ടപ്പോൾ പുഞ്ചിരിച്ച് കൊണ്ട് അദ്ധേഹം പറഞ്ഞു.




സർ എല്ലാം തീർന്നു‌‌ പോയല്ലൊ പുഞ്ചിരിച്ച് കൊണ്ട് അവൻ പറഞ്ഞു സാരമില്ല ഇക്കയുടെ പേരെന്താ?അദ്ധേഹം പറഞ്ഞു,ഹുസൈൻ ഇക്കയുടെ ഈ വണ്ടിയും ഈബോർഡുമെല്ലാം?എന്താ ഇക്കയുടെ കഥ?വണ്ടി തള്ളി നടക്കുന്നതിനിടയിൽ അദ്ധേഹം പറഞ്ഞു സർ കഴിഞ്ഞ ആറു വർഷമായി ഉമ്മ കിടപ്പിലാണ് ഒന്നിനും കഴിയില്ല ഇപ്പോൾ മാനസീകമായും ഉമ്മാക്ക് ചില്ലറ പ്രയാസങ്ങളുണ്ട് ഞാൻ ഉമ്മയുടെ ഒരേയൊരു മകനാ എനിക്ക് മക്കളൊന്നുമില്ല ഭാര്യ നേരത്തേ മരിച്ചു പോയി ഉമ്മയ്ക്ക് വയ്യാണ്ടായപ്പോൾ എല്ലാവരും പറഞ്ഞതാ മറ്റൊരു കല്ല്യാണം കഴിക്കാൻ”ഞാൻ വേറെ കല്ല്യാണം കഴിച്ചില്ല എനിക്ക് പേടിയാ എന്റെ ഉമ്മയെ അവർ ശ്രദ്ധിച്ചില്ലെങ്കിലോ?ഇപ്പോൾ ഞാനാണ് ഉമ്മയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് പിന്നെ ഈ വണ്ടിയുടേയും ബോർഡിന്റേയും കഥ ഉമ്മ കിടപ്പിലായി കുറച്ചു നാളുകൾക്ക് ശേഷം ഞാൻ ഒരു ദിവസം ഉമ്മയുടെ കാലുകൾ തടവി കൊടുക്കുകയായിരുന്നു.

ഉമ്മയോട് പറഞ്ഞു ഉമ്മാ എന്തെങ്കിലും പണിക്ക് പോകണമെന്നുണ്ട്,കൈയിൽ ഒന്നുമില്ലുമ്മാ.ഉമ്മയാണെങ്കിൽ എന്നെ എവിടെയും പോകാൻ സമ്മതിക്കുന്നില്ലല്ലൊ.ഞാൻ അടുത്തില്ലെങ്കിൽ ഉമ്മയ്ക്ക് പേടിയാകുന്നു എന്നല്ലേ ഉമ്മ പറയുന്നത്?ഞാൻ എന്താണുമ്മ ചെയ്യേണ്ടത്?ഉമ്മ തന്നെ പറ വെറുതെയിരുന്നാൽ നമ്മുടെ ചിലവിനും ഉമ്മയുടെ മരുന്നിനുമെല്ലാം എവിടുന്നാണുമ്മാ കാശ് കിട്ടുക?ഒരു ഭാഗം തളർന്നു പോയ മുഖം കൊണ്ട് ഉമ്മ പുഞ്ചിരിക്കാൻ ശ്രമിച്ചു.ചെറുതായി ഉയർത്താൻ കഴിയുമായിരുന്ന ഒരു കൈ വിറച്ചു കൊണ്ട് മുകളിലോട്ടുയർത്തി കണ്ണുകൾ നിറഞ്ഞു ഉമ്മ എന്തോ പ്രാർത്ഥിക്കുന്നത് പോലെ തോന്നി മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കില്ലെങ്കിലും എനിക്ക് മനസ്സിലാകുമായിരുന്നു ഉമ്മയുടെ സംസാരം പ്രാർഥനയ്ക്ക് ശേഷം ഉമ്മ പറഞ്ഞു.നീ ഒരു ഉന്തുവണ്ടിയിൽ പഴങ്ങളും മറ്റും കൊണ്ട് പോയി വില എഴുതി അവിടെ ഒരു ബോർഡും എഴുതി രാവിലെ കവലയിൽ കൊണ്ട് പോയി വെച്ചേക്ക് രാത്രി പോയി എടുത്ത് കൊണ്ടു വന്നോളൂ.

അല്ലാഹു നമ്മെ വിഷമിപ്പിക്കില്ല ഞാൻ പറഞ്ഞു ഉമ്മ എന്താണ് ഈ പറയുന്നത് അങ്ങിനെ അവിടെ വെച്ചാൽ സാധനവും ഉണ്ടാകില്ല കാശും ഉണ്ടാകില്ല അങ്ങനെ ആരാ ഉമ്മാ സാധനങ്ങൾ തൂക്കിയെടുക്കാനും പൈസ കണക്കാക്കി പെട്ടിയിലിടാനൊക്കെ തയ്യാറാവുക?ഉമ്മ പറഞ്ഞു നീ ഞാൻ പറഞ്ഞത് അനുസരിച്ചാൽ മതി നിനക്ക് ഒരു നഷ്ടവും ഉണ്ടാകില്ല സാർ ഉമ്മ ആ പറഞ്ഞിട്ട് ആറു വർഷത്തോളമായി ഉമ്മ പറഞ്ഞതനുസരിച്ച് വണ്ടിയിൽ സാധനങ്ങൾ നിറച്ച് അതിരാവിലെ കവലയിൽ കൊണ്ട് വെക്കുന്നു.രാത്രിയിൽ തിരിച്ച് കൊണ്ട് വരുന്നു.ഇതേ കച്ചവടം ചെയ്യുന്ന ഒരു കൂട്ടുകാരൻ എല്ലാ ദിവസവും എനിക്കാവശ്യമുള്ള സാധനങ്ങൾ മാർക്കറ്റിൽ നിന്നും വാങ്ങി വീട്ടിൽ കൊണ്ട് വന്ന് തരുന്നു എപ്പോഴും കണക്ക് കൂട്ടി നോക്കുമ്പോൾ കാശ് കൂടുതലാണ് എനിക്ക് ലഭിക്കുന്നത്.ആളുകൾ സാധനത്തിന്റെ വിലയേക്കാൾ കൂടുതൽ ആ പെട്ടിയിലിടുന്നു.

പലപ്പോഴും ചെറിയ തുണ്ടു കടലാസുകളും ഉണ്ടാവാറുണ്ട്പെട്ടിയിൽ പ്രാർത്ഥിക്കണം ഉമ്മയോട് പ്രാർത്ഥിക്കാൻ പറയണം എന്നിങ്ങനെ എഴുതിയ തുണ്ടു കടലാസുകൾ കുറച്ചു ദിവസം മുമ്പ് ആരോ ഭക്ഷണം ആ പെട്ടിക്കരികിൽ വെച്ചിട്ട് പോയിരുന്നു അതിനു മുകളിൽ എഴുതി വെച്ചിരുന്നു പ്രിയപ്പെട്ട ഉമ്മയ്ക്കും മകനും വേണ്ടി എന്ന്മറ്റൊരു ദിവസം ഒരു മോബൈൽ നമ്പർ എഴുതിയ കടലാസായിരുന്നു അതിലെഴുതിയിരുന്നു അങ്കിൾ,ഉമ്മയെ ഹോസ്പിറ്റലിലോ മറ്റോ കൊണ്ട് പോകണമെങ്കിൽ ഈ നമ്പറിൽ വിളിച്ചോളു ഞാൻ വന്ന് കൊണ്ട് പോകാം മറ്റൊരു ദിവസം ഒരു മെഡിക്കൽ സ്റ്റോറുകാരൻ നമ്പർ എഴുതി വെച്ചിരുന്നു.ഉമ്മയ്ക്ക് മരുന്നുകൾ വല്ലതും ആവശ്യമുണ്ടെങ്കിൽ വിളിക്കണം കാശൊന്നും വേണ്ട,ഞാൻ എത്തിച്ചോളാം മറ്റൊരു ദിവസം ഉമ്മയ്ക്കാണെന്ന് പറഞ്ഞ് നല്ല ഒരു സാരി ആരോ വെച്ച് പോയിരുന്നു.അങ്ങനെ ഇടക്കിടക്കുള്ള ദിവസങ്ങളിൽ എന്തെങ്കിലുമായിട്ടുണ്ടാകും പറഞ്ഞു നിർത്തി ഒരു പ്ലാസ്റ്റിക് കവർ തുറന്നു അദ്ധേഹം പറഞ്ഞു ഇത് നോക്കിയേ സർ ഇന്ന് ആരോ കൊണ്ട് വെച്ചതാ മുന്തിയ തരം ഈത്തപ്പഴം റമദാൻ മാസമല്ലെ നോമ്പ് തുറക്കുമ്പോൾ ഇത് കൊണ്ട് തുറന്നോട്ടേന്ന് കരുതി ആരോ കൊണ്ട് വെച്ച് പോയതാ.
അത് പറഞ്ഞു അദ്ധേഹം പുഞ്ചിരിക്കുന്നത് കണ്ടപ്പോൾ അവന് ഏറെ സന്തോഷം തോന്നി.അദ്ധേഹത്തോട് യാത്ര പറഞ്ഞ് തിരിച്ചു നടക്കുന്നതിനിടയിൽ അനുജൻ ചോദിച്ചു ഇക്കാ.ആ ഈത്തപ്പഴം, ഇക്കാ? അതെ എന്നർത്ഥത്തിൽ അവൻ അനുജനെ നോക്കി തലായാട്ടി പുഞ്ചിരിച്ചു.അതിന്റെ പ്രതിഫലം ഇ ലോകത്തു നിന്ന് പോയ നമ്മുടെ ഉമ്മയ്ക്ക് ലഭിക്കുമായിരിക്കും അല്ലെ ഇക്കാ അത് പറയുമ്പോൾ അവന്റെ‌ കണ്ണുകൾ നിറഞ്ഞിരുന്നു.നന്മ ഉള്ള മനസുകൾ ഇനിയും നിലനിൽക്കുന്നു ഭൂമിയിൽ അവരാണ് കൂടുതൽ.ഒന്നോ രണ്ടോ ഒറ്റപെട്ട അവസ്ഥകൾ കൊണ്ട് പ്രതീക്ഷ കൈവിടരുത് കടപ്പാട് നേരിട്ട് അറിയാത്ത ഒരു സുഹൃത്ത്.

Post a Comment

Previous Post Next Post