മൂന്ന് നിലകെട്ടിടം പൊളിക്കുന്നതിനിടെ കോണ്‍ഗ്രീറ്റ് മേല്‍ക്കൂര ജെസിബിയുടെ മുകളിലേക്ക് തകര്‍ന്നു വീണു. കാസര്‍ഗോഡ് കാലിക്കടവിലാണ് സംഭവം. ദേശീയ പാത വികസനത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കുമ്പോഴാണ് അപകടം. ജെസിബി ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കലാസാംസ്‌കാരിക വേദിയുടെ ഓഫീസ് കെട്ടിടം പൊളിക്കുമ്പോഴായിരുന്നു അപകടം. മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നില ജെസിബി തകര്‍ക്കുകയായിരുന്നു. ഇതോടെ മേല്‍ക്കുര പൂര്‍ണമായും അടര്‍ന്നു വീണു. യന്ത്രകൈ രണ്ട് ഭാഗങ്ങളായി മുറിഞ്ഞതോടെയാണ് വലിയ അപകടം ഒഴിഞ്ഞത്. തമിഴ്‌നാട് സ്വദേശി നാഗരാജാണ് നിസാര പരിക്കുകളോടെ ഒഴിഞ്ഞത്.
Post a Comment