ഇടമലയാര്‍, പമ്പ ഡാമുകള്‍ തുറന്നു; പെരിയാര്‍, പമ്പ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജല നിരപ്പ് ക്രമീകരിക്കാന്‍ കൂടുകല്‍ ഡാമുകള്‍ തുറക്കുന്നു. കക്കി ആനത്തോട് ഡാം തുറന്നതിന് പിന്നാലെ ഇടമലയാര്‍, പമ്പ ഡാമുകളും തുറന്നു. 
ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇടമലയാറിലെ വെള്ളം രാവിലെ എട്ട് മണിയോടെ ഭൂതത്താന്‍ കെട്ടിലെത്തും. ഉച്ചയ്ക്ക് 12 മണിയോടെ കാലടി, ആലുവ മേഖലയിലും വെള്ളമെത്തുമെന്നാണ് വിലയിരുത്തല്‍. പെരിയാറില്‍ ഒരു മീറ്ററോളം ജല നിരപ്പ് ഉയരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 
പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. പരമാവധി അമ്പത് ക്യു മക്‌സ് വെള്ളമാണ് തുറന്ന് വിടുന്നത്. ഇതോടെ പമ്പാ നദിയില്‍ പത്ത് സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

ഇടുക്കി ഡാമും ഇന്ന് തുറക്കും. രാവിലെ 11 മണിക്കാണ് ഡാം തുറക്കുമെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിനാണ് അറിയിച്ചത്. ജലവകുപ്പ് വിദഗ്ധരുമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. 2 ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തും. 64 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് അപകടകരമായി ഉയരാതെ നിലര്‍ത്തുക എന്ന ഉന്നത തലയോഗത്തിന്റെ തിരുമാന പ്രകാരമാണ് നടപടി. 
അതിനിടെ, ബുധനാഴ്ച മുതല്‍ ശക്തമായ മഴ സംസ്ഥാനത്ത് ബുധനാഴ്ച (ഒക്ടോബര്‍ 20) മുതല്‍ വെള്ളിയാഴ്ച (ഒക്ടോബര്‍ 22) വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും, ചില്ലകള്‍ ഒടിഞ്ഞുവീണും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടില്ല. മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. 

Post a Comment

Previous Post Next Post