ഈ അടുത്ത കാലത്തായി മലയാളികളെ ഏറ്റവും അധികം പേടിപ്പിച്ച സംഭവങ്ങളിലൊന്ന് പ്രളയവും പിന്നെ ഇടുക്കി ഡാമുമാണ്. നാട്ടുകാരെ കുറച്ച് പേടിപ്പിച്ചിട്ടുണ്ടെങ്കിലും പെരിയാറിന്റെ തീരത്തുള്ളവരെ കാക്കുന്നത് ഇടുക്കി അണക്കെട്ട് തന്നെയാണ്.
കുതിച്ചൊഴുകിയിരുന്ന പെരിയാറിന് ഒരു മൂക്കുകയറിടുകയാണ് ഇടുക്കി അണക്കെട്ട് ചെയ്തത്.അതിലും പെരിയാറിനെ പിടിച്ചു നിർത്താൻ കഴിയാത്തതിനാൽ ചെറുതോണി അണക്കെട്ടും പിന്നെ കുളമാവ് അണക്കെട്ടും നിർമ്മിച്ചു. സംഭവം അത്ര നിസാരനൊന്നുമല്ല ഇടുക്കി ജലവൈദ്യുത പദ്ധതി എന്നു മനസ്സിലായില്ലേ....
ഇടുക്കി ഡാം ഒരു വലിയെ ചെറിയ ചരിത്രം
ലോകത്തര ആർകിടെക്റ്റുകളെപ്പോലും വിസ്മയിപ്പിക്കുന്ന ഇടുക്കി അണക്കെട്ടിന്റെ ചരിത്രത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടുക്കിയിൽ പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ഇടുക്കി അണക്കെട്ടും ബ്രിട്ടീഷുകാരുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.
1922 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്സു ജെ. ജോണിന്റെ പേരു പറയാതെ ഡാമിന്റെ ചരിത്രം തുടങ്ങുവാനാകില്ല. ഇടുക്കിയിലെ തന്റെ നായാട്ടിനിടയിൽ കണ്ടെത്തിയ കൊലുമ്പൻ എന്ന ആദിവാസി ജോണിന്റെ കൂടെ കൂടിയതോടെയാണ് ഒരു വലിയ ചരിത്രത്തിനു തുടക്കമാവുന്നത്

കുറവൻ കുറത്തി മലയിടുക്ക്
കുറവൻ കുറത്തി മലയിടുക്ക്
ഇടുക്കിയിലെ കുറവൻ കുറത്തി മലയിടുക്ക് ജോണിനു കൊലുമ്പൻ കാണിച്ചു കൊടുത്തതും അതിനിടയിലൂടെ ഒഴുകുന്ന പെരിയാറിൽ ഒരു തട കെട്ടുന്നത് ജലസേചനത്തിനും വൈദ്യുതോത്പാദനത്തിനും സഹായിക്കും എന്ന ജോണിന്റഖെ ദീർഘവീക്ഷണവും ഒക്കെ ഇതിന്റെ ചരിത്രത്തോട് ചേർത്തു വായിക്കേണ്ടതാണ്. പിന്നീട് അദ്ദേഹം അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുകയും എൻജിനീയറായ സഹോദരന്റെ സഹായത്തോടെ വിശദമായ ഒരു റിപ്പോർട്ട് തിരുവിതാംകൂർ ഗവണ്‍മെന്റിനു സമർപ്പിക്കുകയും ചെയ്തു
Post a Comment