മങ്ങിയ ഏതു ഹെഡ്‍ലൈറ്റും ഇതുപോലെ വളരെ ഈസിയായി ക്ലീൻ ചെയ്യാം

വാഹനങ്ങളുള്ള മിക്ക ആൾക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വണ്ടിയുടെ ലൈറ്റിന് ഉണ്ടാകുന്ന സ്ക്രാച്ചുകൾ, കളർ മാറുന്ന അവസ്ഥ, ഫെയ്ഡ് എന്നിവയെല്ലാം തന്നെ. ഇത്തരമൊരു അവസരത്തിൽ നമ്മളിൽ മിക്ക ആൾക്കാരും ചെയ്യുന്നത് ഹെഡ് ലൈറ്റ് പൂർണമായും മാറ്റി പുതിയ ഒരെണ്ണം സ്ഥാപിക്കുക എന്നതായിരിക്കും. എന്നാൽ ഇതിനായി വലിയ ഒരു തുക ചിലവഴിക്കേണ്ടി വരും എന്നു മാത്രമല്ല ഇടയ്ക്കിടയ്ക്ക് ഹെഡ്ലൈറ്റ് മാറ്റുക എന്നത് പ്രായോഗികമായ ഒരു കാര്യമല്ല. ഇത്തരമൊരു സാഹചര്യത്തിൽ വളരെ എളുപ്പത്തിൽ നിങ്ങളുടെ കാർ ബൈക്ക് എന്നീ വാഹനങ്ങളുടെ എല്ലാം നിലവിലുള്ള ഹെഡ് ലൈറ്റ് എങ്ങിനെ റീസ്റ്റോറേഷൻ ചെയ്ത വൃത്തിയാക്കാം എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.
നിങ്ങളുടെ വാഹനത്തിന്റെ ഹെഡ്ലൈറ്റ് സൈഡ് ലൈറ്റ് എന്നിവയ്ക്ക് ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാർഗമാണ് റീസ്റ്റോറേഷൻ കിറ്റ്. ഇവ ഉപയോഗിച്ചുകൊണ്ട് ലൈറ്റ് ഭാഗം കൂടുതൽ വൃത്തിയാക്കുന്നതിലൂടെ പണം ലാഭിക്കാം എന്നുമാത്രമല്ല, നല്ല വെളിച്ചത്തോട് കൂടി ഹെഡ്ലൈറ്റ് ഉപയോഗിക്കാൻ സാധിക്കുന്നതുമാണ്. ലോക്‌ ബോൻസോ എന്ന കമ്പനിയുടെ റീസ്റ്റോറേഷൻ കിറ്റാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 12000,800,2000 എന്നിങ്ങനെ വ്യത്യസ്ത ഗ്രേഡിലുള്ള സാൻഡ് പേപ്പറുകളുടെ ഒരു സെറ്റ് കിറ്റിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇത്തരത്തിൽ രണ്ട് സെറ്റ് സാൻഡ് പേപ്പറുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. കൂടാതെ രണ്ട് പാക്കറ്റ് പോളിഷ് ചെയ്യുന്നതിനുള്ള ലോഷൻ, യു വി പ്രൊട്ടക്ഷൻ ലോഷൻ രണ്ട് പാക്കറ്റ് എന്നിവയും കിറ്റിൽ ലഭിക്കുന്നതാണ്. ലൈറ്റിന്റെ സൈഡ് കവർ ചെയ്യുന്നതിനായി ഒരു സെല്ലോ ടേപ്പ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോളിഷിംഗ് മെഷീനിൽ ഫിറ്റ് ചെയ്യുന്നതിന് ആവശ്യമായ പോളിഷ് ഗ്രൈൻഡർ ഇതോടൊപ്പം ലഭിക്കുന്നതാണ്. മെഷീൻ ഇല്ലാത്തവർക്ക് ഒരു ഹോൾഡറിന്റെ സഹായത്തോടുകൂടി ഇത് ഉപയോഗിക്കാവുന്നതാണ്. എങ്ങിനെ ഇത് ഉപയോഗിക്കണമെന്ന് കാണിക്കുന്നതിനായി വ്യക്തമായ സ്റ്റെപ്പുകൾ നൽകിക്കൊണ്ട് ഒരു മാന്വൽ കിറ്റിൽ നൽകിയിട്ടുണ്ട്. ഇതുപയോഗിച്ച് കൃത്യമായി ആർക്കുവേണമെങ്കിലും ഹെഡ്ലൈറ്റ് പോളിഷ് ചെയ്തെടുക്കാവുന്നതാണ്.

ചെയ്യേണ്ട രീതി

ആദ്യം നിങ്ങളുടെ വാഹനത്തിന്റെ ഹെഡ്ലൈറ്റ് വെള്ളം ഉപയോഗിച്ച് നല്ലപോലെ വൃത്തിയാക്കുക. അതിനുശേഷം കിറ്റിൽ നൽകിയിട്ടുള്ള സെല്ലോ ടാപ് ഉപയോഗിച്ച് ലൈറ്റിന് ചുറ്റും ഒട്ടിച്ച് നൽകുക. ശേഷം 800 ഗ്രേഡിലുള്ള സാൻഡ് പേപ്പർ എടുത്ത് വെൽക്രോ സ്റ്റിക്കർ ഒട്ടിക്കുക. മെഷീൻ ഉള്ളവർക്ക് അതിൽ ഫിറ്റ് ചെയ്തു കൊണ്ട് ക്ലീൻ ചെയ്യാവുന്നതാണ്. അല്ലാത്തവർക്ക് കൈ ഉപയോഗിച്ച് കുറച്ച് വെള്ളം വെൽ ക്രോ സ്റ്റിക്കറിൽ ഒട്ടിച്ചിട്ടുള്ള സാൻഡ് പേപ്പറിൽ ഒഴിച്ചുകൊടുത്തു ക്ലീൻ ചെയ്യാവുന്നതാണ്. സ്ക്രബ് ചെയ്യുന്ന സമയത്ത് കുറേശ്ശെയായി വെള്ളമൊഴിച്ച് നൽകാവുന്നതാണ്. ഇത്തരത്തിൽ കുറച്ചുകഴിയുമ്പോൾ ഹെഡ്ലൈറ്റ് പകുതി വൃത്തിയാകുന്നതാണ്. അതിനുശേഷം തുടർന്നുള്ള സാൻഡ് പേപ്പറുകൾ ഉപയോഗിച്ച് നല്ല രീതിയിൽ ഹെഡ് ലൈറ്റ് ഉരച്ച് വൃത്തിയാക്കാവുന്നതാണ്. ഹെഡ് ലൈറ്റിന് മുകളിൽ ആയി കിറ്റിൽ നൽകിയിട്ടുള്ള പേസ്റ്റ് അപ്ലൈ ചെയ്ത് നൽകുക. വീണ്ടും നന്നായി സ്ക്രബ് ചെയ്ത് നൽകുക. ഒരു തുണി ഉപയോഗിച്ച് ഹെഡ്ലൈറ്റ് നല്ലരീതിയിൽ തുടയ്ക്കുക. ഇപ്പോൾ ഹെഡ്ലൈറ്റ് നല്ല തിളക്കം ഉള്ളതായി കാണാവുന്നതാണ്. ഇതേ രീതിയിൽ സൈഡ് ലൈറ്റുകളും നിങ്ങൾക്ക് വൃത്തിയാക്കുന്നതാണ്. അതിനുശേഷം യു വി പ്രൊട്ടക്ഷൻ ക്രീം അതിനുമുകളിലായി അടിച്ചു നൽകാവുന്നതാണ്. ഇത് സൺ ലൈറ്റിൽ നിന്നും നിങ്ങളുടെ ലൈറ്റിനെ പ്രൊട്ടക്ട് ചെയ്യുന്നതാണ്. ഇത്തരത്തിലൊരു റീസ്റ്റോറേഷൻ കിറ്റ് ഉപയോഗിച്ച് നിങ്ങൾക്കും വളരെ എളുപ്പത്തിൽ വാഹനങ്ങളുടെ ഹെഡ്ലൈറ്റ്, സൈഡ് ലൈറ്റ് എന്നിവ ക്ലീൻ ചെയ്യാവുന്നതാണ്. കൂടുതൽ മനസ്സിലാക്കുന്നതിനായി 

വീഡിയോ കാണാവുന്നതാണ്. 




Post a Comment

Previous Post Next Post