കുട്ടികളെ മരത്തില്‍ പിടിച്ചുകെട്ടി ബീഡി വലിപ്പിച്ചു: പ്രായപൂര്‍ത്തിയാകാത്തവരടക്കം ആറുപേര്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളെ മരത്തില്‍ പിടിച്ചുകെട്ടി ബീഡി വലിപ്പിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേരടക്കം ആറുപേര്‍ അറസ്റ്റില്‍.

സ്‌കൂള്‍ കാമ്പസിനകത്ത് വെച്ചാണ് ഇവര്‍ കുട്ടികളെ പുക വലിപ്പിച്ചത്. ബ്രഹത് ബംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി) നടത്തുന്ന വൈറ്റ്ഫീല്‍ഡ് പോലീസ് പരിധിയിലെ വിദ്യാലയത്തിലാണ് സംഭവം.

10-13 വയസ്സിനിടയിലുള്ള വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പ്രത്യേക സംഘമുണ്ടാക്കിയിട്ടുണ്ടായിരുന്നു. കടകളില്‍ നിന്ന് ബീഡി വാങ്ങാന്‍ ഈ കൂട്ടം കുട്ടികളെ ഉപയോഗിക്കാറുണ്ടായിരുന്നു. സംഘത്തിലെ മിക്കവരും സമീപത്തെ ഫാക്ടറിയില്‍ പ്രവര്‍ത്തിക്കുന്നവരും അതേസമയം വിദ്യാര്‍ഥികളുമാണ്.

മുതിര്‍ന്ന പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലും മറ്റുള്ളവരെ ജുവനൈല്‍ ഹോമിലും കോടതി അയച്ചു. കുട്ടികള്‍ക്കെതിരെയുള്ള ക്രൂരത വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച പ്രചരിച്ചിരുന്നു. പ്രദേശത്ത് കഞ്ചാവ് ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്നും ഈ കേസിലെ പ്രതികളും ഇരകളും നാട്ടുകാരാണെന്നും പ്രദേശവാസിയായ എസ്. ശ്രീകാന്ത് പറഞ്ഞു

Post a Comment

Previous Post Next Post