പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് അമരീന്ദര്‍ സിങ്

പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്.  117 സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്നും വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ അറിയിച്ചു.

പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉടന്‍ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമീഷന്‍ പാര്‍ട്ടി ചിഹ്നം അംഗീകരിക്കാന്‍ കാത്തിരിക്കുകയാണെന്നും ക്യാപ്റ്റന്‍ അറിയിച്ചു. സിദ്ധു എവിടെ മത്സരിച്ചാലും നേരിടുമെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ താനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അവര്‍ പുതിയ പാര്‍ട്ടിയില്‍ എത്തുമെന്നും അമരീന്ദര്‍ സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പഞ്ചാബില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി മുന്നോട്ട് വന്നത്.

Post a Comment

Previous Post Next Post