കണ്ണൂര്‍: ഓമനത്തം തുളുമ്ബുന്ന ഇനാരമോളുടെ പുഞ്ചിരി മായാതിരിക്കാന്‍ കൈകോര്‍ത്ത് കേരളവും കര്‍ണാടകയും.
വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍നിന്ന് നാലുമണിക്കൂര്കൊണ്ടാണ് റോഡുമാര്‍ഗം ആംബുലന്‍സില്‍ ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലെത്തിയത്. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന ജനിതക രോഗത്തിെന്റ പിടിയിലായ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ഒമ്ബത് മാസം പ്രായമുള്ള ഇനാരമോളെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി കേരളത്തിലെയും കര്‍ണാടകയിലെയും റോഡുകളില്‍ ഗതാഗതം നിയന്ത്രിച്ചാണ് ആംബുലന്‍സിന് വഴിയൊരുക്കിയത്. ബംഗളൂരു കെ.എം.സി.സി ആംബുലന്‍സാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.
ബുധനാഴ്ച രാവിലെ 10.55ഓടെയാണ് ആംബുലന്‍സ് കണ്ണൂരിലെ ആശുപത്രിയില്‍നിന്ന് പുറപ്പെട്ടത്. കേരള എമര്‍ജന്‍സി ടീമും പൊലീസും സുഗമമായ വഴിയൊരുക്കി. മട്ടന്നൂര്‍-ഇരിട്ടി മാക്കൂട്ടം വഴിയാണ് ബംഗളൂരുവിലെത്തിയത്. ഡ്രൈവര്‍ കാസര്‍കോട് സ്വദേശി ഹനീഫയാണ് കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സ് ഇന്‍ചാര്‍ജ് സലീം ടര്‍ളി, ജംഷീദ് എന്നിവരും കുഞ്ഞിെന്റ മാതാപിതാക്കളും വാഹനത്തിലുണ്ടായിരുന്നു.
കര്‍ണാടകയില്‍ പൊലീസ് സീറോ ട്രാഫിക് ഒരുക്കിയിരുന്നു. ബംഗളൂരു കെ.എം.സി.സി ജന.സെക്രട്ടറി എം.കെ. നൗഷാദിെന്റ നേതൃത്വത്തിലാണ് യാത്രക്ക് ആവശ്യമായ സൗകര്യങ്ങള്‍ നടത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ഡോക്ടര്‍മാര്‍ അഞ്ച് മണിക്കൂറിനുള്ളില്‍ കുട്ടിയെ മണിപ്പാലിലെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വിമാനമാര്‍ഗം പ്രാവര്ത്തികമാകില്ലെന്നറിഞ്ഞതോടെയാണ് ആംബുലന്‍സ് തെരഞ്ഞെടുത്തത്.
ഇനാരമോളുടെ ചികിത്സക്കായി നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും 1.50 കോടി രൂപ മാത്രമാണ് ഇതുവരെ സ്വരൂപിക്കാനായത്. ജീവന് രക്ഷിക്കാനായി ലോകത്തെ ഏറ്റവും വിലയേറിയ മരുന്ന് ലഭ്യമാക്കാനായി 15 കോടിരൂപ ഇനിയുമാവശ്യമാണ്. ഇനിയും വറ്റാത്ത മനുഷ്യനന്മയിലാണ് കുഞ്ഞിെന്റ കുടുംബത്തിെന്റയും നാട്ടുകാരുടെയും പ്രതീക്ഷ.
ഇനാര ഫണ്ട് ശേഖരണം: തുക കൈമാറി
എടക്കാട്: എസ്.എം.എ ബാധിച്ച മുഴപ്പിലങ്ങാട്ടെ ഇനാര മറിയത്തിെന്റ ചികിത്സക്ക് സംഗമം അയല്‍ക്കൂട്ടായ്മയുടെ 12 സോണില്‍നിന്ന് സ്വരൂപിച്ച 6,76,000 രൂപ ജമാഅത്തെ ഇസ്ലാമി സെക്രട്ടറി സി.കെ.എ.ജബ്ബാറില്‍നിന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത പ്രജീഷ് ഏറ്റുവാങ്ങി.
സി.പി. ഫസല്‍ അധ്യക്ഷത വഹിച്ചു. കെ.എം. അഷ്ഫാഖ്,ഹാഷിം ബപ്പന്, തറമ്മല്‍ നിയാസ്, എ.പി.ഷാഫി, കെ.എ. സൗദ, എം.കെ.മറിയു തുടങ്ങിയവര്‍ സംസാരിച്ചു. കൂടുതല്‍ സംഖ്യ ശേഖരിച്ച അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കുള്ള സമ്മാന വിതരണം പഞ്ചായത്തംഗം സി.പി.സമീറ നിര്‍വഹിച്ചു. എ.പി.അബ്ദുല്‍ റഹീം സ്വാഗതവും എം.പി. നാസര്‍ നന്ദിയും പറഞ്ഞു.
Post a Comment