മുന്‍ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെ ഐഎന്‍എല്ലിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. താന്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത തെറ്റാണെന്നും റസാഖിന്റ ഐഎന്‍എല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കൊടുവള്ളിയില്‍ സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് കാരാട്ട് റസാഖിനെ കണ്ടത്. ആര്‍ക്കും വരാവുന്ന ഓപ്പണ്‍ മെമ്പര്‍ഷിപ്പാണ് പാര്‍ട്ടിയുടേത്. ഐഎന്‍എല്ലില്‍ ആഭ്യന്തര പ്രശ്‌നമില്ലെന്നും മന്ത്രി വ്യക്തമാക്കി.
കാരാട്ട് റസാഖ് ഐഎന്‍എല്‍ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന സൂചനയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളിയിലെ തോല്‍വിക്ക് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നുവെന്നാണ് കാരാട്ട് റസാഖിന്റെ ആരോപണം. എന്നാല്‍ സിപിഎമ്മിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഐഎന്‍എല്‍ പ്രവേശനത്തിനൊരുങ്ങുന്നതെന്നാണ് സൂചന. കൊടുവള്ളി മുന്‍ ഇടതു സ്വതന്ത്ര എം എല്‍ എയായിരുന്നു കാരാട്ട് റസാഖ്. ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു.
മുസ്ലിം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് 2016-ലാണ് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് കൊടുവള്ളിയില്‍ ജയിച്ച് എംഎല്‍എ ആയത്. എന്നാല്‍ ഇത്തവണയും ഇടത് സ്വതന്ത്രനായി മത്സരിച്ചെങ്കിലും എംകെമുനീറിനോട് പരാജയപ്പെടുകയായിരുന്നു.
Post a Comment