കോഴിക്കോട്: ദേശീയപാതയിൽ കുന്ദമംഗലം ചൂലാംവയൽ സ്കൂളിനു സമീപം കെഎസ്ആര്‍ടിസി ബസ്സ് ഓട്ടോ ടാക്‌സിയിലും ഗുഡ്‌സിലും ഇടിച്ച് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. വയനാട് മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സ് നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.
ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഏഴ് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഓട്ടോയിലെയും കാറിലെയും ബസിലെയും യാത്രക്കാർക്കാണ് പരിക്കേറ്റത്.
ഇറക്കത്തില്‍ നിന്ന് ബസ്സ് നിയന്ത്രണം വിട്ട ബസ് ആദ്യം ഗുഡ്സ് ഓട്ടോയിലും പിന്നീട് ഓട്ടോ കാറിലും ഇടിക്കുകയായിരുന്നു. ഓട്ടോ ബസിന് അടിയില്‍പ്പെടുകയായിരുന്നു. നാട്ടുകാരുടെയും പൊലീസ്, ഫയർ ഫോഴ്സ് സേനയുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
Post a Comment