പത്തനംതിട്ട മൈലപ്രയിൽ തടി ലോറി ഓട്ടോറിക്ഷക്ക് മുകളിലേക്ക് മറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്നവർ ലോറിക്കടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. രണ്ട് പേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ഫയർ ഫോഴ്സ് രക്ഷാപ്രവർത്തനം തുടരുകയാണ്.
ഒരു മണിക്കൂറോളമായി തടിലോറിക്കടിയിലായിരുന്നവരെ പുറത്തെടുത്തതായാണ് വിവരം. ലോറി ഇത് വരെ ഉയർത്താൻ സാധിച്ചിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിച്ചു വരുകയാണ്.
Post a Comment