തീപ്പെട്ടി നിർമ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതാണ് ഒരു രൂപ കൂട്ടാന്‍ കാരണം.
കുഞ്ഞന്‍ തീപ്പെട്ടിക്ക് ഇനി രണ്ട് രൂപ. പതിനാലു വര്‍ഷത്തിന് ശേഷമാണ് തീപ്പട്ടിവില ഒരു രൂപയില്‍ നിന്നും രണ്ടു രൂപയിലെത്തിയത്. ദിനംപ്രതി സാധനങ്ങളുടെയും പെട്രോള്‍, ഡീസല്‍ വിലയിലും വര്‍ധനവുണ്ടാകുന്ന പശ്ചാതലത്തിലാണ് തീപ്പെട്ടിയുടെയും വില വര്‍ധിക്കുന്നത്. എന്നാല്‍ ഏക ആശ്വാസം ഒരു രൂപയല്ലേ കൂടിയത് എന്നതാണ്. സാധനങ്ങള്‍ക്ക് വില കൂടിയെന്ന് കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കുന്ന ആളുകള്‍ തീപ്പെട്ടിക്ക് ഒരു രൂപ കൂടിയെന്ന് കേള്‍ക്കുമ്പോള്‍ പുഞ്ചിരിക്കുകയാണ്. ഇനി അതിന്റെ വില മാത്രമായിട്ടെന്തിനാണ് കൂട്ടാതിരിക്കുന്നതെന്നാണ് മറ്റ് ചിലരുടെ ചോദ്യം.
ഡിസംബര്‍ ഒന്നുമുതലാണ് തീപ്പട്ടി വില 2 രൂപയാക്കുന്നതെന്ന് ഉല്‍പാദകര്‍ അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതാണ് ഒരു രൂപ കൂട്ടാന്‍ കാരണം. ശിവകാശിയില്‍ നടന്ന അഞ്ച് മുന്‍നിര തീപ്പെട്ടി കമ്പനികളുടെ യോഗത്തിലാണ് ഇത്തരമൊരു പുതിയ തീരുമാനം ഉണ്ടായത്. 2007 ലാണ് തീപ്പട്ടിയുടെ വില 50 പൈസയില്‍ നിന്നും ഒരു രൂപയാക്കിയത് എന്നാല്‍ നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് വീണ്ടും ഒരു രൂപയായി വര്‍ദ്ധിക്കുന്നത്. തീപ്പെട്ടി നിര്‍മ്മിക്കാനാവശ്യമായ റെഡ് ഫോസ്ഫറസിന്റെ വില വര്‍ധിച്ചതാണ് തീപ്പെട്ടിയുടെ കൂട്ടാന്‍ കാരണമായത്.
Post a Comment