ബൈക്കിലെത്തി മാല പൊട്ടിച്ചു കടന്ന പ്രതികൾ അറസ്റ്റിൽ.


മാന്നാർ : ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പറിക്കുന്ന സംഘത്തിലെ രണ്ടുപേരെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം പെരിങ്ങാല ദേശത്തിനകം പന്തപ്ലാവിൽ ലക്ഷം വീട് കോളനിയിൽ അഷറഫിന്റെ മകൻ അൻഷാദ് (29), ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി ജയ ഭവനിൽ
ത്യാഗരാജന്റെ മകൻ അജേഷ് (25)എന്നിവരെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 13 ബുധനാഴ്ച മാന്നാർ വീയപുരം റോഡിൽ കൂടി നടന്നു വന്ന പാവുക്കര ചെറുകര വെങ്ങാഴിയിൽ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസിന്റെ മാലയാണ് പ്രതികൾ പൊട്ടിച്ചു കൊണ്ട് കടന്നുകളഞ്ഞത്. മാന്നാർ പോകുന്ന വഴി ഏതാണെന്ന്  ചോദിക്കാനെന്ന വ്യാജെന വണ്ടി നിർത്തുകയും പിൻ സീറ്റിലിരുന്ന പ്രതി സ്ത്രീയുടെ മാലപൊട്ടിച്ചു കടക്കുകയുമായി രുന്നു. രണ്ടര പവൻ തൂക്കംവരുന്ന സ്വർണ്ണ കുരിശും മിന്നും അടങ്ങിയ മാലയാണ് പ്രതികൾ അപഹരിച്ചത്.സംഭവം നടന്ന സമയം മുതൽ നടത്തിയ അന്വേഷണത്തിൽ മൂന്ന് ദിവസത്തിനകം തന്നെ മാന്നാർ പോലീസ് പ്രതികളെ വലയിലാക്കി.മാന്നാർ പോലീസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ
ജി.സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐ സുനുമോൻ, സിവിൽ പോലീസ് ഓഫീസർമാരായ സിദ്ധീക്കുൽ അക്ബർ, സാജിദ്, പ്രവീൺ, ഹാഷിം, അനൂപ്, ജഗദീഷ് എന്നിവരടങ്ങിയപോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post