ദുബൈ: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്‍റെ ട്വന്‍റി20 ലോകകപ്പ് ജഴ്സിയുടെ ചിത്രം ചോര്‍ന്നത് വലിയ ചര്‍ച്ചയായിരുന്നു
ലോകകപ്പിന്‍റെ ആതിഥേയ രാജ്യമായ ഇന്ത്യയുടെ പേരിന് പകരം യു.എ.ഇ എന്ന് രേഖപ്പെടുത്തിയ ജഴ്സിയുടെ ചിത്രം ബി.സി.സി.ഐയെ ചൊടിപ്പിച്ചിരുന്നു.
'ഐ.സി.സി മെന്‍സ് വേള്‍ഡ്കപ്പ് യു.എ.ഇ' -എന്ന് എഴുതിയ ജഴ്സിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ബി.സി.സി.ഐ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റ് കോവിഡ് സാഹചര്യത്തിലാണ് യു.എ.ഇ, ഒമാന്‍ രാജ്യങ്ങളിലായി നടത്തുന്നത്. ഇപ്പോള്‍ പാക് ടീമിന്‍റെ ജഴ്‌സി ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. യു.എ.ഇ എന്നല്ല ഇന്ത്യ എന്നുതന്നെയാണ് ജഴ്സിയില്‍ എഴുതിയിരിക്കുന്നത്.
പാക് ടീമിന്‍റെ മുമ്ബുണ്ടായിരുന്ന പച്ച നിറത്തിലുള്ള ജഴ്സിയില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് പുതിയ കിറ്റ്. ജഴ്സിയുടെ കോളറിലും സ്ലീവിലും മഞ്ഞ നിറം വരുന്നുണ്ട്. മധ്യത്തിലായി വെള്ള നിറത്തില്‍ പാകിസ്താന്‍ എന്ന് എഴുതിയിരിക്കുന്നു. നെഞ്ചിന്‍റെ ഇടത്ത് സൈഡില്‍ പി.സി.ബിയുടെ ലോഗോയും വലത് ഭാഗത്ത് 'ഐ.സി.സി മെന്‍സ് വേള്‍ഡ്കപ്പ് ഇന്ത്യ' എന്നും എഴുതിയിരിക്കുന്നു.
ഒക്ടോബര്‍ 17 മുതലാണ് ട്വന്‍റി20 ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 24ന് ദുബൈയില്‍ വെച്ചാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം.
Post a Comment