പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് പാസ്റ്റര്‍ അറസ്റ്റില്‍. ജില്ലയിലെ ചിലമ്പവളവ് പെന്തക്കോസ്ത് പള്ളിയിലെ മുന്‍ പാസ്റ്റര്‍ കല്‍പത്തൂര്‍ നെല്ലിയുള്ള പറമ്പില്‍ സുമന്ദ് (34) ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്.അറസ്റ്റിന് ശേഷം കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇരയായ പെണ്‍കുട്ടിയുടെ സഹോദരിക്ക് പാസ്റ്ററുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.ഇതിനെ തുടര്‍ന്ന്, ബുധനാഴ്ച പേരാമ്ബ്ര പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രതിയെ കല്‍പത്തൂരിലെ വീട്ടില്‍നിന്നും അറസ്റ്റു ചെയ്യുകയായിരുന്നു
Post a Comment