18 വയസ്സു മുതൽ 55 വയസ്സ് വരെയുള്ള കർഷകർക്ക് ആണ് പദ്ധതിയുടെ ഭാഗമാക്കാൻ സാധിക്കുക. അറുപതാം വയസ്സ് മുതലാണ് ഇവർക്ക് 5000 രൂപ മിനിമം പെൻഷൻ തുക ആയി ലഭിച്ച് തുടങ്ങുക.
പെൻഷൻ തുകയ്ക്ക് പുറമെ വിവിധങ്ങളായിട്ടുള്ള മറ്റു ധനസഹായങ്ങൾ ആണ് ഗുണഭോക്താവിനും കുടുംബാംഗങ്ങൾക്കും ലഭിക്കുന്നത്. വിദ്യാഭ്യാസ ധനസഹായം വിവാഹധനസഹായം കുടുംബപെൻഷൻ ഇൻഷുറൻസ് പരിരക്ഷ എന്നിങ്ങനെയുള്ള വിവിധ ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കും.
കൃഷിക്കാരൻ ഉൾപ്പെടെ വിവിധ തരത്തിലുള്ള മൃഗപരിപാലനം ചെയ്യുന്നവർ മത്സ്യ വളർത്തുന്നവർ എന്നിങ്ങനെയുള്ള വിവിധ മേഖലയിലുള്ള ആളുകൾക്ക് ഇതിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കും.
മറ്റു ക്ഷേമ നിധിയിൽ അംഗമായിട്ടുള്ള ആളുകൾക്ക് പദ്ധതിയുടെ ഭാഗമാക്കാൻ സാധിക്കുകയില്ല. വിവിധ ചെറുകിട നാമമാത്ര കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റാം.
ഓൺലൈൻ വഴിയാണ് 100 രൂപ രജിസ്ട്രേഷൻ ഫീസ് നൽകി അപേക്ഷകൾ സമർപ്പിക്കേണ്ടത്. അംശദായം അടച്ചുകൊണ്ട് പദ്ധതിയുടെ ഭാഗമായി തുടരുവാൻ സാധിക്കും.
Post a Comment