യുപിയിൽ 72കാരിയെ പീഡിപ്പിച്ച 52കാരൻ അറസ്റ്റിൽ







ഉത്തർപ്രദേശിലെ ആഗ്രയിൽ 72കാരിയെ പീഡിപ്പിച്ചു. വൃദ്ധയെ ബലാത്സംഗം ചെയ്ത 52 ​​കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി വികാസ് ശർമ്മയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.




താൻ ഒരു വിവാഹത്തിന് പോകുകയാണെന്നും അവിടെ പലഹാരങ്ങൾ ഉണ്ടാക്കാൻ ഒരു സ്ത്രീയെ ആവശ്യമാണെന്നും പറഞ്ഞാണ് പ്രതി വൃദ്ധയെ സമീപിച്ചത്. ജോലിക്ക് പണം നൽകാമെന്നും വാഗ്ദാനം ചെയ്തു. വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വൃദ്ധ ഇയാൾക്കൊപ്പം പോയത്.

പ്രതി തന്നെ ഒരു വീട്ടിലെത്തിച്ച് ബന്ദിയാക്കി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് 72കാരി പറഞ്ഞു. പീഡന ശേഷം ഇയാൾ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.


Post a Comment

Previous Post Next Post