പാരാസെയ്‌ലിംഗിനിടെ കയർ പൊട്ടി; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് : വിഡിയോ







പാരാസെയ്‌ലിംഗിനിടെ കയർ പൊട്ടി അപകടം. ദിയു തീരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അപകടത്തിൽ നിന്ന് ദമ്പതികൾ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

ദിയുവിലെ നഗോവ ബീച്ചിൽ പാരാസെയ്‌ലിംഗിനിടെ അജിത് കഥാഡ് (30), സർള കഥാഡ് (31) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പാരാസെയ്‌ലിംഗിനിടെ കയർ പൊട്ടി ഇരുവരും കടലിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷാപര്വർത്തകരെത്തി ഇരുവരെയും രക്ഷപ്പെടുത്തി. ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ഇരുവരും പാരാസെയ്‌ലിംഗ് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയത് അജിത്തിന്റെ സഹോദരൻ രാകേഷാണ്. രസകരമായ നിമിഷം ഇത്തരത്തിൽ നടുക്കുന്നതായി തീരുമെന്ന് താൻ കരുതിയില്ലെന്ന് രാകേഷ് പറയുന്നു. ജീവിതത്തിൽ ഇത്രമാത്രം നിസഹായത അനുഭവപ്പെട്ട സമയം വേറെ ഉണ്ടായിട്ടില്ലെന്നും രാകേഷ് പറയുന്നു.

വീഡിയോ കാണാൻ 👇



അതേസമയം, പാരാസെയ്‌ലിംഗിനായി ഉപയോഗിച്ചിരുന്ന കയറിന്റെ കാലപ്പഴക്കമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് രാകേഷ് ആരോപിച്ചു. എന്നാൽ വാദം തള്ളി കമ്പനി മാനേജർ രംഗത്തെത്തി. ശക്തമായ കാറ്റാണ് അപകടത്തിന് കാരണമെന്നാണ് കമ്പനിയുടെ വാദം.

Post a Comment

Previous Post Next Post