അതായത് നിരവധി ആളുകൾക്ക് പല ഇടങ്ങളിലായി പല സമയങ്ങളിലായി കേൾക്കുന്ന വാർത്തയാണ് ബാങ്ക് പൊളിഞ്ഞു പോയി, അക്കൗണ്ടിൽ പണം നിക്ഷേപിച്ച ആളുകൾക്ക് പണം നഷ്ട്ടപ്പെട്ടു എന്നൊക്കെയുള്ളത്. എന്നാൽ ഇനി ഇങ്ങനെ തുക നഷ്ടപ്പെടുന്ന സാഹചര്യത്തിൽ 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് ഈ ബില്ലിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അതായത് ഇങ്ങനെ നഷ്ട്ടപ്പെട്ട തുക 90 ദിവസത്തിനകം ഉപഭോക്താക്കൾക്ക് നൽകിയില്ലെങ്കിൽ ആ ബാങ്കുകൾക്ക് 5 ലക്ഷം രൂപ വരെ ഉപബോക്താവിന് നൽകേണ്ടി വരും.
അടുത്ത അറിയിപ്പ് കോവിഷീൽഡ് വാക്‌സിനേഷൻ എടുത്തവർ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഇങ്ങനെയുള്ളവർക്ക് വളരെയധികം സന്തോഷം നൽകുന്ന അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത്. കോവിഷീൽഡ് വാക്‌സിന് രോഗ വ്യാപനം തടയുവാനുള്ള ശേഷി 93 ശതമാനവും മരണ നിരക്ക് കുറക്കുവാനുള്ള ശേഷി 98 ശതമാനവും ആണെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ 2 വാക്‌സിനുകൾ എടുത്തിട്ടുള്ള ആളുകൾക്ക് ദൂര യാത്ര ചെയ്യുന്നതിനോ മറ്റോ ഇനി ആർ. ടി. പി. സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.
അടുത്തത് കേരള പോലീസ് നൽകുന്ന പ്രധാനപ്പെട്ട ഒരു അറിയിപ്പാണ്. എല്ലാ മാതാ പിതാക്കളും നിർബന്ധമായും ശ്രദ്ധിക്കുക. പഠന ആവശ്യങ്ങൾക്കായി കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുമ്പോൾ രക്ഷിതാക്കൾ ജാഗ്രത പാലിക്കുക. കഴിഞ്ഞ ദിവസം 15 വയസുകാരി കെണിയിൽ പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.
സോഷ്യൽ മീഡിയകളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഫേസ്ബുക് ഇൻസ്റ്റാഗ്രാം വാട്സ്ആപ്പ് എന്നിവയിലൂടെ പെൺകുട്ടികളുടെ വിവരങ്ങൾ കരസ്തമാക്കി പല ഗ്രൂപ്പുകളിലേക്ക് ഈ നമ്പർ കൈമാറുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഈ ഗ്രൂപ്പുകളിൽ നിന്നുള്ള ഭീഷണികൾ വഴി ഇവർ പീഡനത്തിനു വരെ കുട്ടികളെ ഇരയാക്കുന്നു എന്നാണ് ലഭിച്ചിട്ടുള്ള വിവരങ്ങൾ.
മരണ മുറി, അറയ്ക്കൽ തറവാട് എന്നീ പേരുകളിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല ദൃശ്യങ്ങളും ചർച്ചകളും ആണെന്ന കണ്ടെത്തലിനെ തുടർന്ന് ഇത്തരം ഗ്രുപ്പുകൾ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ്. അതിനാൽ തന്നെ കുട്ടികൾക്ക് ഫോൺ കൊടുക്കുമ്പോൾ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കുക.
Note: ജനങ്ങൾക്ക് ഉപകാരമാകുന്ന ഒന്നിലധികം അറിയിപ്പുകൾ ആണ് ഓരോ ലേഖനത്തിലും ചിത്രത്തിലും കൊടുത്തിരിക്കുന്നത്. അതിനാൽ ഓരോ അറിയിപ്പും പ്രത്യേകമായി വായിച്ചു മനസിലാക്കുക.
Post a Comment