കോട്ടയം:
സംസ്ഥാനത്ത് ഇന്ന് മുതല്‍ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ബസ് സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ബസ് ഉടമകളുടെ ആവശ്യങ്ങളിൽ നവംബർ 18 ന് മുമ്പ് തീരുമാനത്തിൽ എത്തുമെന്നും ഇക്കാര്യത്തിൽ തുടർ ചർച്ചകൾ നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ചാർജ് വർധന അടക്കം ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചില നടപടിക്രമങ്ങളുടെ ആവശ്യകതയുണ്ടെന്ന് ചർച്ചയിൽ മനസ്സിലായതായി ബസ് സംഘടനാ പ്രതിനിധികൾ പറഞ്ഞു. സർക്കാർ നിലപാട് അനുകൂലമെന്ന് മനസിലാക്കിയതിനെ തുടർന്നാണ് സമരം നീട്ടി വയ്ക്കാൻ തീരുമാനിച്ചത്. സർക്കാർ നടപടികളിൽ പ്രതീക്ഷയുണ്ടെന്നും സംഘടന നേതാക്കൾ പറഞ്ഞു.
വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യബസുകള്‍ ചൊവ്വാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ചത്.
Post a Comment