കൊല്ലം: പലിശ നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവതിയെ കടന്നു പിടിച്ചയാൾ അറസ്റ്റിൽ. കൊല്ലം കണ്ണനല്ലൂർ കള്ളിക്കാട് തൊടിയിൽ പുത്തൻവീട്ടിൽ മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്. മുഹമ്മദ് റാഫിയുടെ സുഹൃത്ത് പരാതിക്കാരിയായ യുവതിക്ക് പലിശയ്ക്ക് പണം നൽകിയിരുന്നു.
പലിശ പിരിക്കാനായി റാഫിയും സുഹൃത്തും പരാതിക്കാരിയുടെ വീട്ടിലെത്തി. ഇരുവരും യുവതിയുമായി തർക്കത്തിലേർപ്പെട്ടു. പിന്നാലെ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതിയുടെ പ്രായപൂർത്തിയാവാത്ത മകളെയും പ്രതികൾ അക്രമിച്ചെന്ന് പരാതിയുണ്ട്. മകളുടെ മുന്നിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ആക്രമണത്തിൽ പരിക്കേറ്റ അമ്മയും മകളും കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Post a Comment