കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾ ഉൾപ്പെടെ എല്ലാ കച്ചവടക്കാരും മത്സ്യങ്ങളിൽ രാസവസ്തുക്കൾ ചേർക്കുന്നതായി പരാതികൾ ലഭിക്കുന്നുണ്ട്. രാസവസ്തുക്കൾ ചേർന്ന ഐസ് മത്സ്യങ്ങളിൽ ചേർക്കുന്നുണ്ട് എന്നുള്ള പരാതിയാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്.
മത്സ്യം ഗോഡൗണിൽ എത്തിച്ച മനുഷ്യ ശരീരത്തിന് ഹാനികരമാകുന്ന രീതിയിലുള്ള രാസവസ്തുക്കൾ ഇവയിൽ പ്രയോഗിക്കുകയും പിന്നീട് ഇവ വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ട്. ഉൾക്കടലിൽ നിന്നും പിടിക്കുന്ന മത്സ്യങ്ങൾ വളരെ നാളുകൾക്ക് ശേഷമാണ് തീരത്ത് എത്തുന്നത്.
ദിവസങ്ങളോളം ബോട്ടുകളിൽ ഈ രീതിയിൽ കിടക്കുന്ന മത്സ്യങ്ങൾ കേടുവന്ന് പോകാതിരിക്കാൻ വേണ്ടി പലതരത്തിലുള്ള രാസവസ്തുക്കൾ ചേർത്ത ഐസ് ആണ് ഇതിൽ ഉപയോഗിക്കുന്നത്.
ഇതിനു ശേഷം പിന്നീട് വലിയ രീതിയിലുള്ള രാസവസ്തുക്കൾ ചേർക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. പരിശോധനയിൽ പിടിച്ചെടുത്ത നിരവധി മത്സ്യങ്ങൾ കണ്ടുപിടിക്കുകയും വീണ്ടും ഇത്തരത്തിലുള്ള തട്ടിപ്പ് സജീവമായി പ്രവർത്തിക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മത്സ്യം വാങ്ങി കഴിക്കുന്ന ആളുകൾ ഈ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതാണ്.
വീഡിയോ കാണാൻ 👇
Post a Comment