കോവിഡ് ഒമിക്രോൺ വകഭേദം !! ലോഗ രാജ്യങ്ങൾ ഭീതിയിൽ. പുതിയ വാക്സിൻ? ഏറ്റവും പുതിയ അറിയിപ്പ്..







ലോകമെമ്പാടും ഭീതി സൃഷ്ടിച്ച് ഒമിക്രോൺ വൈറസ് നമ്മുടെ രാജ്യത്തും ഭീഷണി മുഴക്കുന്നുണ്ട്. ബാംഗ്ലൂരിൽ എത്തിയിരിക്കുന്ന വ്യക്തികളിൽ കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇത് ഒമിക്രോൺ വകഭേദമാണോ എന്ന് സ്വീകരിക്കേണ്ടതുണ്ട്.





വിവിധ രാജ്യങ്ങളിലേക്ക് തീവ്ര ശേഷിയുള്ള ഇയൊരു വൈറസ് എത്തിയേക്കാം എന്ന് വിദഗ്ധ പഠനങ്ങൾ വ്യക്തമാക്കുന്നു. നമ്മുടെ രാജ്യവും സംസ്ഥാനവും ലോക്ക് ഡൗണിൽ നിന്നും കൂടുതൽ സ്വാതന്ത്ര്യത്തിലേക്ക് വന്ന സാഹചര്യം ആണ് നിലവിലുള്ളത്.
ഇപ്പോൾ വന്നിരിക്കുന്ന ഇയൊരു വകഭേദത്തിന് വാക്സിൻ കണ്ടുപിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. ഇന്ത്യൻ വാക്സിനുകൾ ആയ കോ വാക്സിനും കോവിഷിൽഡും പുതിയ വകഭേദത്തിന് എത്രത്തോളം ഫലപ്രദമാണ് എന്നുള്ള റിപ്പോർട്ടുകൾ വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും.





ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വീകരിച്ച് ഈ ഒരു വൈറസ് ഇപ്പോൾ വിവിധ രാജ്യങ്ങളിലേക്ക് പടർന്നിരിക്കുകയാണ്. ജർമ്മനി യുകെ ബ്രിട്ടൻ എന്നിങ്ങനെയുള്ള ഇടങ്ങളിൽ എത്തിയ സാഹചര്യമാണ് കണ്ടുവരുന്നത്. നിരവധി രാജ്യങ്ങൾ ആണ് യാത്ര വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്ന ആളുകൾക്ക് കർശന പരിശോധനയും ക്വാറന്റൈനും ആർ ടി സി ആർ പരിശോധയും ശക്തിപ്പെടുത്തുവാനും നടപടികൾ വരുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് അറിയിച്ചിരിക്കുകയാണ്.



 
വാക്സിനേഷൻ സ്വീകരിക്കുക മാസ്ക്കുകൾ ധരിക്കുക സാനിറ്റൈസർ ഉപയോഗിച്ച് സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെയുള്ള എല്ലാ മുൻകരുതലുകളും ഇനിയും തുടർന്നു പോകേണ്ടതാണ്. കൃത്യമായിട്ടുള്ള സുരക്ഷാമാനദണ്ഡങ്ങൾ സ്വീകരിച്ചില്ലെങ്കിൽ ഇനിയും നിരവധി ജീവനുകൾ ഈ വൈറസ് മൂലം നഷ്ടപ്പെട്ടേക്കാം.



Post a Comment

Previous Post Next Post