പെൻഷൻ വാങ്ങുന്ന ഉപഭോക്താക്കൾ ജീവിച്ചിരിപ്പുണ്ട് എന്ന് സർക്കാരിനെ ബോധിപ്പിക്കുന്ന ഒരു രീതിയാണിത്. പെൻഷൻ വിതരണ ഏജൻസികളുടെ മുമ്പാകെയാണ് ലൈഫ് സർട്ടിഫിക്കറ്റ് നേരിട്ട് ഹാജരാകേണ്ടത്.
എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഡിജിറ്റലൈസ് സർട്ടിഫിക്കറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. പെൻഷൻ തുക കൃത്യമായി ഗുണഭോക്താവിന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടി കൂടിയാണ് ലൈഫ് സർട്ടിഫിക്കറ്റുകൾ ഹാജരാകുന്നത്.
ലൈഫ് സർട്ടിഫിക്കറ്റ് കാലാവധി തീർന്നു പോയാൽ വീണ്ടും അതിനെ പുതുക്കേണ്ടതാണ്. https://jeevanpraman.gov.in എന്ന ജീവൻ പ്രമാൺ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയോ ആപ്പ് ഉപയോഗിച്ചോ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുവാൻ സാധിക്കും.
പെൻഷൻ സംബന്ധമായ വിശദാംശങ്ങളും മൊബൈൽ നമ്പർ ആധാർ നമ്പർ പേര് എന്നിങ്ങനെ തുടങ്ങി വീട്ടിലിരുന്ന് കൊണ്ട് തന്നെ ഇത് ചെയ്തു തീർക്കാം. തൊട്ടടുത്തുള്ള ബാങ്ക് മുഖേനയോ പോസ്റ്റ് ഓഫീസ് വഴിയോ സിറ്റിസൺ സർവീസ് മുഖേനയോ സർട്ടിഫിക്കറ്റ് ഡിജിറ്റൽ ആയി സമർപ്പിക്കുവാനും സാധിക്കും.
പുതിയ ഉപഭോക്താവ് ആയി രജിസ്റ്റർ ചെയ്താൽ ഒരു പ്രമാൺ ഐഡി സൃഷ്ടിക്കപ്പെടും. ഇങ്ങനെ ലഭിക്കുന്ന ഐഡിയും ഒ ടി പി യും ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്യാൻ സാധിക്കും. ഇതിനു ശേഷം ജീവൻ പ്രാമാൺ സൃഷ്ടിക്കുന്നതിനുള്ള ഓപ്ഷൻ കാണാൻ സാധിക്കും. വേണ്ട വിവരങ്ങൾ നൽകിയതിനു ശേഷം വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്തെടുക്കാം.
Post a Comment