ഇന്ധന നികുതിയില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് വീണ്ടും കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. നവംബര്‍ 18 ന് സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് കോണ്‍ഗ്രസ് ആഹ്വാനം നല്‍കിയിരിക്കുന്നത്. 140 നിയോജക മണ്ഡലങ്ങളിലും കെപിസിസിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.
കെപിസിസി നിര്‍വ്വാഹക സമിതി യോഗത്തിനു ശേഷം ഇന്ദിരാഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ്, കെപിസിസി ഇന്ധനവ വിലക്കയറ്റത്തില്‍ വീണ്ടും പ്രതൃക്ഷ സമരത്തിലേക്കിറങ്ങുന്നതായി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയത്.
Post a Comment