ആധാരത്തിന്റെയും മുന്നാധാരത്തിന്റെയും സെർട്ടിഫൈഡ് കോപ്പി ലഭിക്കാൻ എങ്ങനെ അപേക്ഷ കൊടുക്കാം?






നമ്മുടെ കയ്യിൽ സ്ഥലത്തിൻറെ ഒറിജിനൽ ആധാരം ഉണ്ടെങ്കിൽ പോലും പല ആവശ്യങ്ങൾക്കും ഈ ആധാരത്തിന്റെ
മുന്നാധാരങ്ങൾ പല കാര്യങ്ങൾക്കുമായി ആവശ്യമായ വരുന്നതാണ്. ചിലപ്പോഴൊക്കെ നമ്മുടെ ആധാരത്തിലെ മുൻ ആധാരങ്ങൾ അഥവാ അടിയാധാരങ്ങൾ നമ്മുടെ കൈവശം ഉണ്ടാകണമെന്നില്ല.




എന്നാൽ ചില സമയങ്ങളിൽ ഒരു ബാങ്കിൽ ലോണിന് വേണ്ടി നാം അപേക്ഷിക്കുമ്പോൾ തീർച്ചയായും അവർ ഒറിജിനൽ ആധാരത്തിൻറെ മുൻ ആധാരങ്ങൾ ചോദിക്കുന്നതായിരിക്കും. അതിനാൽ നമ്മുടെ കൈയിൽ മുൻ ആധാരങ്ങൾ ഒന്നുമില്ലെങ്കിൽ പോലും അവയുടെ സർട്ടിഫൈഡ് കോപ്പി നമുക്ക് രജിസ്ട്രാർ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.





 ഇതിനായി എന്താണ് ചെയ്യേണ്ടതെന്നാണ് ഈ വീഡിയോയിലൂടെ വ്യക്തമാക്കി തരുന്നത്. നമുക്ക് കുറച്ചൊക്കെ ഓൺലൈൻ വഴിയും പിന്നീട് നേരിട്ടും ചെയ്യാവുന്നതാണ്. ഇങ്ങനെ മുന്നാധാരത്തിന്റെ സെർട്ടിഫൈഡ് കോപ്പി നമുക്ക് ലഭിക്കണമെങ്കിൽ അവയുടെ നമ്പറും ഈ കൊല്ലവും അറിയേണ്ട ആവശ്യമുണ്ട്. അഥവാ അറിഞ്ഞില്ലെങ്കിൽ നമ്മുടെ ആധാരത്തിലെ
വർഷവും നമ്പറും പറഞ്ഞുകൊടുത്താൽ തന്നെ അതിൽ നിന്നും അവർക്ക് കണ്ടുപിടിക്കുവാൻ സാധിക്കുന്നതാണ്.





 ഇത്തരത്തിലുള്ള ഒരുപാട് ഗുണമുള്ള കാര്യങ്ങൾ ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്. ആയതിനാൽ തന്നെ ഇങ്ങനെയുള്ള അവസരങ്ങൾ വരുമ്പോൾ തീർച്ചയായും ഇക്കാര്യങ്ങൾ എല്ലാവർക്കും ഉപകാരപ്പെടുന്നതാണ്. അതിനാൽ മറ്റുള്ളവരിലേക്കും ഇത്തരത്തിലുള്ള അറിവുകൾ മനസ്സിലാക്കി കൊടുക്കാവുന്നതാണ്.

വീഡിയോ കാണാൻ 👇







Post a Comment

Previous Post Next Post