ഉപ്പൂറ്റി വേദന ഉള്ളവർക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന എളുപ്പവഴികൾ. ഏതെല്ലാം എന്ന് അറിയൂ..






പലർക്കും അനുഭവപ്പെടുന്ന ഒന്നാണ് ഉപ്പൂറ്റിവേദന. രാവിലെ എണീറ്റതിനു ശേഷം കാൽ നിലത്ത് കുത്തുമ്പോൾ പല ആളുകൾക്കും ഉപ്പൂറ്റി വേദന അനുഭവപ്പെടാറുണ്ട്. അധികനേരം നിൽക്കുന്ന ആളുകളിലും, അമിതവണ്ണമുള്ളവരിലും, പടികൾ കയറി ഇറങ്ങുന്നവരിലും ഈയൊരു പ്രശ്നം ഏറ്റവും കൂടുതൽ കാണുന്നത്.


40 വയസ്സ് മുതൽ 60 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്. ഉപ്പൂറ്റി വേദന വരുന്ന ആളുകൾ ചെയ്യേണ്ട മാർഗ്ഗങ്ങൾ എന്തെല്ലാം എന്ന് നോക്കാം. വേദന കുറയ്ക്കുന്നതിനു വേണ്ടി ചൂടു വെള്ളത്തിൽ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം ഒരു മിനിറ്റ് തണുത്ത വെള്ളത്തിൽ കാൽ മുക്കി വയ്ക്കുക.

ഇങ്ങനെ ചെയ്യുന്നത് വഴി ഉപ്പൂറ്റിവേദന കുറയ്ക്കുന്നതിന് ഇത് വളരെ അധികം സഹായിക്കും ഷൂവിന്റെ ഉള്ളിലായി സിലിക്കോൺ കൊണ്ടുള്ള ഹീൽ കപ്പ് ഉപയോഗിക്കുന്നത് നിന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് വേദനയിൽ നിന്നും ആശ്വാസം നൽകുന്ന ഒന്നാണ്.


 
നീരും വേദനയും കുറയ്ക്കുന്നതിന് വേണ്ടി മരുന്നുകൾ കഴിക്കുവാനും സാധിക്കും. മൃദുവായ ചെരുപ്പുകൾ ഉപ്പൂറ്റിവേദന ഉള്ള ആളുകൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. മൈക്രോ സെല്ലുലാർ റബ്ബർ ചെരിപ്പുകൾ ഉപ്പൂറ്റി വേദന ഉള്ള ആളുകൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

തുടർച്ചയായി നിൽക്കുന്ന ആളുകളെ സംബന്ധിച്ച് ഒരു മണിക്കൂർ കൂടുമ്പോൾ 5 മിനിറ്റ് വിശ്രമിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അമിതവണ്ണമുള്ള ആളുകൾ വണ്ണം കുറയ്ക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യേണ്ടതാണ്.


 
ഐസ് വെള്ളം നിറച്ച കുപ്പിയുടെ മുകളിൽ കാൽപാദം അമർത്തി മുൻപോട്ടും പുറകോട്ടും 10 മിനിറ്റ് വരെ ഉരുട്ടുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ഉപ്പൂറ്റി വേദന അകറ്റുവാൻ ഒരു പരിധി വരെ സാധിക്കും.

വീഡിയോ കാണാൻ 👇








Post a Comment

Previous Post Next Post