റേഷൻ കാർഡുടമകൾക്ക് ലഭിച്ചിരുന്ന ഏറ്റവും വലിയ പദ്ധതിയാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഗരീബ് കല്യാൺ അന്ന യോജന പദ്ധതി. റേഷൻ കാർഡ് ഉടമകളെ സംബന്ധിച്ച് സൗജന്യമായി അരിയും ഗോതമ്പും ലഭിക്കുന്ന പദ്ധതിയാണിത്.
മുൻഗണനാ വിഭാഗത്തിൽ പെട്ട റേഷൻ കാർഡ് ഉടമകൾക്ക് ആണ് ഇയൊരു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. എന്നാൽ നവംബർ മാസം വരെ മാത്രമേ ഈ ഒരു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്ന അറിയിപ്പുകൾ വന്നിരുന്നു.
ഓരോ വ്യക്തിക്കും റേഷൻ കടകൾ വഴി നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും എന്ന രീതിയിലാണ് ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം ലഭിക്കുന്നത്. നവംബർ മാസത്തോടെ അവസാനിക്കേണ്ട പദ്ധതി ആയിരുന്നു.
എന്നാൽ കേന്ദ്രസർക്കാർ പദ്ധതി അനുകൂലം നീട്ടി നൽകിയിരിക്കുകയാണ്. 2022 മാർച്ച് മാസം വരെ ഈയൊരു അനുകൂല്യം റേഷൻകാർഡ് മകൾക്ക് ലഭിക്കുന്നതാണ്. അതാത് സമയത്ത് റേഷൻ കടകൾ വഴി പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
സാമ്പത്തികമായി വളരെയധികം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഇയൊരു സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വളരെയധികം ആശ്വാസം നൽകുന്ന ഒരു പദ്ധതിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നത്.
Post a Comment