നിരവധി ആളുകളാണ് നമ്മുടെ സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷനുകൾ കൈപ്പറ്റുന്നവർ ആയി ഉള്ളത്. മൂന്നര ലക്ഷത്തോളം വരുന്ന സാമൂഹ്യ പെൻഷൻ ഗുണഭോക്താക്കളുടെയും ഒരു ലക്ഷത്തിന് മുകളിൽ വരുന്ന ക്ഷേമ പെൻഷൻ വാങ്ങുന്ന ഉപഭോക്താക്കളുടെയും പെൻഷൻ തുക തടയപ്പെടും എന്ന് സർക്കാർ അറിയിച്ചിരിക്കുകയാണ്.
പറഞ്ഞ സമയത്ത് വേണ്ട രേഖകൾ സമർപ്പിക്കാത്തത് മൂലം നിരവധി ഗുണഭോക്താക്കളുടെ പെൻഷൻ തുകയാണ് മരവിപ്പിക്കാൻ പോകുന്നത്. സർക്കാറിന് ഇത് ലാഭമാണ് എങ്കിലും നിരവധി ഗുണഭോക്താക്കൾക്ക് ആശ്വാസമായിരുന്ന പെൻഷൻ തുകയാണ് തടസപ്പെടുന്നത്.
സംസ്ഥാന സർക്കാരിന് പെൻഷൻ വിതരണം ചെയ്യുവാൻ കടം എടുക്കേണ്ട സാഹചര്യം എത്തിയതുകൊണ്ട് തന്നെ നാലര ലക്ഷത്തോളം വരുന്ന പെൻഷൻ ഗുണഭോക്താക്കളുടെ പെൻഷൻ മരവിപ്പിക്കുന്നത് മൂലം വലിയ ലാഭമാണ് ഉണ്ടാകുന്നത്.
ധനകാര്യ വകുപ്പിൽ നിന്നും പെൻഷൻ മസ്റ്ററിംഗ് ആയി ബന്ധപ്പെട്ട നടപടികൾ വന്നിട്ടില്ല എന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. പെൻഷൻ നിലവിൽ മുടങ്ങി കിടക്കുന്ന ആളുകളെ സംബന്ധിച്ച് സർക്കാർ ഇനിയൊരു തീയതി പ്രഖ്യാപിക്കുന്നത് വരെ പെൻഷൻ മുടങ്ങിക്കിടക്കുന്ന സാഹചര്യം ആയിരിക്കും ഉണ്ടായിരിക്കുക.
പെൻഷൻ മസ്റ്ററിംഗ് ഇനി നടത്തുകയാണെങ്കിൽ നാലര ലക്ഷം വരുന്ന ആളുകൾക്ക് വേണ്ടി മാത്രം ആയിട്ടോ അല്ലെങ്കിൽ മൊത്തത്തിലോ നടത്തുവാനാണ് സാധ്യതയുള്ളത്.
Post a Comment