തെലുങ്കാന മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍-നഗര വികസന വകുപ്പ് മന്ത്രി കെ ടി രാമറാവുവിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പ്രതികരണം. കർഷക പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട 750 കർഷകർക്ക് തെലങ്കാന സർക്കാർ 3 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ പോരാടി ജീവൻ നഷ്ടപ്പെട്ട 750-ലധികം കർഷകർക്ക് 3 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ ഓർത്ത് അഭിമാനിക്കുന്നുവെന്നും രാമറാവു ട്വീറ്റിൽ പറയുന്നു.
മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ സമരം ആരംഭിച്ചതു മുതൽ കർഷകരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നയാളാണ് പ്രകാശ് രാജ്.
Post a Comment