പ്ലസ്ടു വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പ്രതിഷേധം; പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണമെന്ന് വിദ്യാർത്ഥികൾ


കോയമ്പത്തൂരിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം തുടരുന്നു. പീഡന വിവരം പരാതിപ്പെട്ടിട്ടും നടപടി എടുക്കാതിരുന്ന സ്‌കൂൾ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാപകൽ സമരം നടക്കുന്നത്. പ്രിൻസിപ്പൽ അറസ്റ്റിലായതിന് ശേഷം മാത്രമേ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങുവെന്ന നിലപാടിലാണ് രക്ഷിതാക്കൾ. അതേസമയം പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ പ്രിൻസിപ്പലിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മാനസിക സമ്മർദ്ദം താങ്ങാനാകാതെ കുട്ടി ജീവനൊടുക്കിയത്. സൗഹൃദം സ്ഥാപിച്ചതിന് ശേഷം സ്പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തിയാണ് അധ്യാപകൻ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തത്. വിവരം പുറത്തുവന്നതോടെ അധ്യാപകൻ്റെ അറസ്റ്റിനായി വിദ്യാർത്ഥി, വനിതാ സംഘടനകൾ പ്രക്ഷോഭം തുടങ്ങുകയായിരുന്നു.


Post a Comment

Previous Post Next Post