മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിലുള്ളവരും തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ ഉണ്ടായ കനത്തമഴയിൽ മലയോരമേഖലകളിൽ വൻ നാശം വിതച്ചിരുന്നു.
ബംഗാൾ ഉൾക്കടലിൽ അന്തമാൻ തീരത്ത് ന്യൂനമർദം രൂപപ്പെട്ടിരുന്നു. ഈ ന്യൂന മർദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്തേക്ക് പ്രവേശിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കൻ അറബികടലിലും വടക്കൻ തമിഴ്നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്.
Post a Comment