കല്ലാച്ചി എംഇടി കോളജിൽ റാഗിംഗ്; നാല് പേർക്കെതിരെ പൊലീസ് കേസ് SNEWS







കോഴിക്കോട്, നാദാപുരം കല്ലാച്ചി എംഇടി കോളജിൽ റാഗിംഗ്. വിദ്യാർത്ഥിയുടെ കർണപടത്തിന് പരുക്കേറ്റു. മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തെന്ന പ്രിൻസിപ്പലിന്റെ പരാതിയിൽ കേസ്. നാദാപുരം പൊലീസാണ് നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി കണ്ണൂർ സ്വദേശി അംജത് മോഹനാണ് പരുക്കേറ്റത്.



ഉച്ചയോടെ നടന്ന സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളുടെ മർദനത്തിൽ വിദ്യാർത്ഥിയുടെ കർണപടം പൊട്ടിയെന്നാണ് പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതി പ്രിൻസിപ്പൽ പൊലീസിന് കൈമാറുകയായിരുന്നു. നാദാപുരം ആശുപത്രിയിലാണ് വിദ്യാർത്ഥി ചികിത്സ തേടിയത്. നിലവിൽ റാഗിംഗ് കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.



Post a Comment

Previous Post Next Post