സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു ലക്ഷം രൂപയുടെ ധനസഹായം ആണ് ലഭിക്കുന്നത്. ആട് വളർത്തുന്നവർക്കും. പശു വളർത്തുന്ന വർക്കും ആണ് ഈ ധനസഹായം ലഭിക്കുന്നത്. തിരിച്ചടയ്ക്കേണ്ടതായി വരുന്നില്ല എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.
ആട് വളർത്തുന്നവരെ സംബന്ധിച്ച് കൂട് നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഈ ഒരു ആനുകൂല്യം ലഭിക്കുന്നത്. എപിഎൽ ബിപിഎൽ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാ ആളുകൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
പഞ്ചായത്തിന് കീഴിലുള്ള തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കൊണ്ടാണ് ഈ അനുകൂലം നൽകുന്നത്. പഞ്ചായത്തിൽ തൊഴിലുറപ്പ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് എൻജിനീയറെ കാണുക. ഇതിനുശേഷം നിർമ്മിക്കാൻ പോകുന്ന കൂടിന്റെ വിശദാംശങ്ങൾ ബോധിപ്പിക്കുക.
തൊഴിലുറപ്പ് പദ്ധതിയിൽ അപേക്ഷ നൽകി കഴിഞ്ഞാൽ ഉദ്യോഗസ്ഥർ നമ്മൾ കൊടുത്തിരിക്കുന്ന സ്ഥലം പരിശോധിക്കും. ഉദ്യോഗസ്ഥർ തീരുമാനിക്കുന്ന രീതിയിൽ കൂടി നിർമ്മിക്കുകയും ഇതിനു ശേഷം ചിലവായ മൊത്തം തുകയും ജിഎസ്ടി ഉൾപ്പെടെ പഞ്ചായത്തിൽ സമർപ്പിക്കുക.
സ്വന്തം കയ്യിൽ നിന്നും പണം ചെലവാക്കി വേണം ആദ്യം കൂട് നിർമിക്കാൻ. പഞ്ചായത്തിൽ സമർപ്പിച്ചതിനു ശേഷം രണ്ടുമാസത്തിനുള്ളിൽ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യും. പത്തോ പതിനഞ്ചോ ആടുകൾക്ക് വേണ്ടിയാണ് ഇയൊരു കൂട് നിർമ്മിക്കുന്നത്.
നാലര മീറ്റർ നീളവും രണ്ട് മീറ്റർ വീതിയും ആണ് പരമാവധി വലിപ്പം. 1,25,000 രൂപ വരെ ഇതിൽ ചെലവാക്കാൻ സാധിക്കും. ഇതിൽ തന്നെ ഒരു ലക്ഷം രൂപ വരെ തിരിച്ച് അടക്കേണ്ട ആവശ്യമില്ല. തൊഴിൽ കാർഡ് കൈയിലുണ്ട് എങ്കിൽ കൂട് പണിയുന്നതിന് 20 ദിവസത്തെ വേദനം ലഭിക്കുന്നതാണ്.
Post a Comment