
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ഭാര്യ വീണയ്ക്കെതിരെയും നടത്തിയ വ്യക്തിപരമായ ആക്രമണങ്ങളിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ ജസ്ല മാടശ്ശേരി.
മതങ്ങൾ വിട്ട് എന്നാണ് നിങ്ങൾ മനുഷ്യ ബന്ധങ്ങൾക്ക് മൂല്യം നൽകുകയെന്ന് ജസ്ല മുസ്ലിം ലീഗ് പ്രവർത്തകരോടായി ചോദിച്ചു. മതേതര സംഘടനയാണെന്ന് ലീഗ് ഇനിയും ആവർത്തിക്കും. അത് കേൾക്കുന്ന ഞങ്ങൾ ലീഗ് മത വർഗീയ സംഘടനയെന്ന് ആണയിട്ട് മനസ്സിൽ പതിപ്പിക്കുമെന്നും ജസ്ല മാടശ്ശേരി വിമർശിച്ചു.
ജസ്ല മാടശ്ശേരിയുടെ പ്രതികരണം,
'രണ്ട് മനുഷ്യര്‍ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നു. പരസ്പരം സ്നേഹവും പ്രണയവും ഉള്ള രണ്ട് മനുഷ്യര്‍ തമ്മിലാണ് ഒന്നിക്കേണ്ടത്. അല്ലാതെ മതങ്ങള്‍ തമ്മിലല്ല. രണ്ട് മതത്തില്‍ പെട്ടവര്‍ ഒരുമിച്ച് വിവാഹം കഴിക്കുന്നതിന് ഇന്ത്യന്‍ ഭരണഘടന അനുവാദം നല്‍കുന്നു. എന്നിട്ടും കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി. വലിയ വേദികെട്ടി ആളുകളെ വിളിച്ച് കൂട്ടി വിളിച്ച് കൂവി.
അവര്‍ വ്യഭിചാരികളാണെന്ന്.മതേതര സംഘടനയാണ് ഞങ്ങളെന്ന് ലീഗിനിയും പറയും. അത് കേള്‍ക്കുന്ന ഞങ്ങള്‍ നിങ്ങളെ തിരിച്ച് മതവര്‍ഗ്ഗീയ സംഘടനയെന്ന് ആണയിട്ട് മനസ്സില്‍ പതിപ്പിക്കും. എന്നാണ് നിങ്ങളുടെ ഒക്കെ തലച്ചോറ് മതത്തിനപ്പുറം മനുഷ്യബന്ധങ്ങള്‍ക്ക് മൂല്ല്യം കൊടുത്ത് തുടങ്ങുക..??
നമ്മള്‍ ഇന്നും ആറാം നൂറ്റാണ്ടിലല്ലെന്ന് എന്നാണ് നിങ്ങള്‍ തിരിച്ചറിയുക. പ്രിയപ്പെട്ട റിയാസ് വീണ. നിങ്ങള്‍ ഈ ചിരിയോടെ തന്നെ മുന്നോട്ട് പോകുക. തലയില്‍ വെളിച്ചമുള്ളൊരു വിഭാഗം നിങ്ങളുടെ പുഞ്ചിരിയില്‍ സന്തോഷിക്കുന്നവരുണ്ട്'
Post a Comment