ഭീകരവാദത്തിന്റെ കവാടങ്ങളില്‍ ഒന്ന്'; തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി


സൗദി: ഇസ്‌ലാമിക് വിരുദ്ധ  സംഘടനയായ തബ്‌ലീഗ് ജമാഅത്തിനെ സൗദി അറേബ്യ നിരോധിച്ചു. ‘ഭീകരവാദത്തിന്റെ കവാടങ്ങളില്‍ ഒന്ന്’ എന്നാരോപിച്ചുകൊണ്ടാണ് രാജ്യത്ത് സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളികളില്‍ പ്രഭാഷണം നടത്താനുള്ള നിര്‍ദേശം സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്. തബ്‌ലീഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വഴിതെറ്റിയാണെന്നും അത് അപകടമാണെന്നും തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നാണെന്നുമാണ് മന്ത്രാലയം പറയുന്നത്.



Post a Comment

Previous Post Next Post