കോഴിക്കോട് | വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതിനെതിരെ മുസ്ലിം ലീഗ് പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇതിന്റെ ഭാഗമായി കോഴിക്കോട് വഖഫ് സംരക്ഷണ സമ്മേളനവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നടന്ന ലീഗ് നേതൃ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കോഴിക്കോട്ടെ സമരപരിപാടികള്‍ക്ക് ശേഷം സംസ്ഥാന തലത്തില്‍ തുടര്‍ പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
Post a Comment