ഒമിക്രോൺ കൂടുതൽ അപകടകാരി. വാക്സിൻ എടുത്തവർക്ക് ആശ്വാസിക്കാമോ? ഏറ്റവും പുതിയ റിപ്പോർട്ട്.







ഒമിക്രോൺ വൈറസിന് അഞ്ച് ഇരട്ടി വ്യാപന ശേഷി ഉണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ആരോഗ്യവകുപ്പ് മന്ത്രിയുടെ ഭാഗത്തു നിന്നും ജാഗ്രതാ കർശനമായി തുടരുമെന്ന അറിയിപ്പ് വന്നിരിക്കുകയാണ്.
കൊവിഡ് വാക്സിൻ എടുത്തവരെ സംബന്ധിച്ച് അധികം ഗുരുതരാവസ്ഥ ഉണ്ടാകില്ല എന്നും അറിയിച്ചു. ഡെൽറ്റ വൈറസിനെ അപേക്ഷിച്ചു നോക്കുമ്പോൾ അഞ്ചിരട്ടി വ്യാപന ശേഷി ഉള്ളതുകൊണ്ട് തന്നെ അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമായ കാര്യമാണ്.





ഒമിക്രോൺ വൈറസിനെതിരെ വാക്സിനുകൾ മികച്ച പ്രതിരോധം നൽകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതുകൊണ്ടു തന്നെ രണ്ടാമത്തെ ഡോസ് വാക്സിൻ ഇനിയും സ്വീകരിക്കാനുള്ള ആളുകൾ എത്രയും പെട്ടെന്ന് തന്നെ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കുവാൻ ശ്രദ്ധിക്കുക.
ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നും ഔദ്യോഗികമായി തന്നെ ഇനിയൊരു അറിയിപ്പ് പുറത്തുവന്നിരിക്കുകയാണ്. വാക്സിൻ എത്രത്തോളം ഫലപ്രദമാണ് എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത ഇനിയും ലഭിക്കാനുണ്ട്.




കേരളത്തിൽ എവിടെയും ഒമിക്രോൺ വൈറസ് സ്ഥിതീകരിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ആളുകളെ പരിശോധിക്കുവാൻ വേണ്ട സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നെഗറ്റീവ് ആയാൽ വീട്ടിൽ 7 ദിവസം ക്വാറന്റൈൻ ഇരിക്കണം.
എട്ടാമത്തെ ദിവസം ആർ ടി പി സി ആർ പരിശോധന നടത്തുകയും വീണ്ടും നെഗറ്റീവ് ആയാൽ 7 ദിവസം കൂടെ ക്വാറന്റൈൻ ഇരിക്കണം. ഇതാണ് ഏറ്റവും പുതിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നത്.



Post a Comment

Previous Post Next Post