നവംബർ മാസത്തെ പെൻഷൻ വിതരണം ആരംഭിച്ചു. വിതരണ തീയതികൾ ഇങ്ങനെ. ഏറ്റവും പുതിയ അറിയിപ്പ്..








സംസ്ഥാനത്ത് ഏറ്റവും വലിയ ആനുകൂല്യമായ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചിരിക്കുകയാണ്. 1600 രൂപ വീതമുള്ള പെൻഷൻ തുകയാണ് അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നത്. നവംബർ മാസത്തിൽ എത്തിച്ചേരേണ്ട പെൻഷൻ തുകയുടെ വിതരണമാണ് ആരംഭിച്ചിരിക്കുന്നത്.





സാധാരണരീതിയിൽ ഓരോ മാസവും 25 മുതൽ 30 വരെയുള്ള രീതികൾക്ക് ഉള്ളിലാണ് പെൻഷൻ തുക വിതരണം നടത്തുന്നത്. എന്നാൽ നവംബർ മാസം ലഭിക്കേണ്ടിയിരുന്ന പെൻഷൻ തുക ഡിസംബർ മാസം ആദ്യ ആഴ്ചയിലാണ് വിതരണം ചെയ്യുന്നത്.
48 ലക്ഷത്തിന് മുകളിൽ വരുന്ന സാമൂഹ്യ പെൻഷൻ വാങ്ങുന്ന ആളുകൾക്ക് 1600 രൂപ അക്കൗണ്ടിലേക്ക് എത്തിച്ചേരും. വിതരണം ആരംഭിച്ചിരിക്കുകയാണ്. ബാങ്ക് അക്കൗണ്ടിൽ സ്വീകരിക്കുന്നവർക്ക് അക്കൗണ്ടിലേക്കും കൈകളിലേക്ക് സ്വീകരിക്കുന്നവർക്ക് ഉദ്യോഗസ്ഥൻ നേരിട്ട് വന്ന് കൈകളിലേക്കും തുക എത്തിച്ചു നൽകും.




കഴിഞ്ഞ മാസം പെൻഷൻ തുക ലഭിക്കാതെ ഇരുന്ന 4.5 ലക്ഷത്തോളം വരുന്ന ആളുകൾക്ക് ഈ മാസവും തുക ലഭിക്കുകയില്ല. കൃത്യസമയത്ത് വേണ്ട രേഖകൾ സമർപ്പിക്കാത്തവരും മസ്റ്ററിങ് പ്രക്രിയ പൂർത്തിയാക്കാത്തവർക്കായിരിക്കും  ഈ രീതിയിൽ തുക നഷ്ടപ്പെടുന്നത്.
പെൻഷൻ തുക മുടങ്ങിക്കിടക്കുന്ന ആളുകൾക്ക് മസ്റ്ററിംഗ് പ്രക്രിയ നടത്തി ഇവരുടെ പെൻഷൻ വീണ്ടും ആരംഭിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെയും എത്തിയിട്ടില്ല.





സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന സർക്കാരിന് ഇത് ലാഭമാണ് എങ്കിലും കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്കും പാവപ്പെട്ടവർക്കും പെൻഷൻ തുക മുടങ്ങിക്കിടക്കുന്നത് വളരെ വലിയ പ്രയാസമായ കാര്യമാണ്. കഴിഞ്ഞ മാസം വരെ തുടർച്ചയായി പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്നവർക്ക് ഈ മാസവും മുടങ്ങാതെ തന്നെ പെൻഷൻ തുക അക്കൗണ്ടിലേക്ക് എത്തിച്ചേരും.

Post a Comment

Previous Post Next Post