ഒമിക്രോൺ വൈറസ് പിടിപെട്ട ആളുകൾക്ക് നേരിയ ലക്ഷണം മാത്രമാണ് ഉള്ളത് എന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നും ഉള്ള ഡോക്ടർ അറിയിച്ചത്. അതിരൂക്ഷം ആകുവാൻ സാധ്യതയുള്ള വകഭേദം അതുകൊണ്ടു തന്നെ ലോകരാജ്യങ്ങൾ അതീവ ജാഗ്രതയിലാണ് മുന്നോട്ടുപോകുന്നത്.
മുപ്പതോളം രോഗികളിൽ നടത്തിയ പരിശോധനയിൽ നേരിയ ശരീരവേദന കടുത്ത ക്ഷീണം വരണ്ട ചുമ തൊണ്ടയിലെ കരകരപ്പ് എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ചില ആളുകൾക്ക് ചെറിയ പനിയും ഉണ്ടായിരുന്നു.
വാക്സിൻ എടുക്കാത്ത രോഗികളിൽ പോലും നേരിയ ലക്ഷണം മാത്രമാണ് ഇതുവരെയും കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ വ്യാപന ശേഷി ഒമിക്രോൺ വൈറസിന് കൂടുതലാണ് എന്നാണ് പഠനങ്ങൾ കണ്ടെത്തിയത്.
കടുത്ത നടപടികൾ ഒമിക്രോൺ നിയന്ത്രിക്കുവാൻ ആവശ്യമായി വരും എന്നും അറിയിച്ചു. ഇതുവരെയും വാക്സിൻ സ്വീകരിക്കാത്ത ആളുകളും രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കാനുള്ളവരും എത്രയും പെട്ടെന്ന് തന്നെ വാക്സിൻ എടുക്കേണ്ടതാണ്.
ഇതുവരെയും കോവിഡ് മഹാമാരിക്ക് എതിരെ ചെയ്ത പ്രതിരോധങ്ങളും മുൻകരുതലും ഇനിയും തുടർന്നു പോകണം. മറ്റു വകഭേദങ്ങളിൽ നിന്നും ഒമിക്രോൺ വൈറസ് ലക്ഷണങ്ങൾ കാണിക്കുന്നുണ്ട് എന്ന് സ്വീകരിക്കുന്ന റിപ്പോർട്ടുകളൊന്നും തന്നെ നിലവിൽ വന്നിട്ടില്ല
Post a Comment