ഇതുകൊണ്ടു തന്നെ മുൻഗണന വിഭാഗത്തിലേക്ക് മാറുവാൻ ഉള്ള സുവർണ്ണ അവസരം ആണ് വന്നിരിക്കുന്നത്. നിരവധി ഒഴിവുകൾ എപിഎൽ റേഷൻ കാർഡ് ഉടമകൾക്ക് ഇതുമൂലം ലഭിക്കുന്നു.
റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റാതെ ഇരിക്കുന്നത് കൊണ്ടാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു നടപടി മുൻഗണനാ റേഷൻ കാർഡ് ഉടമകൾക്ക് എതിരെ ഉണ്ടായത്. എപിഎൽ കാർഡിൽ മുൻഗണന വിഭാഗത്തിലേക്ക് മാറാൻ അർഹതയുള്ള ആളുകളെ ഒഴിവുള്ള സ്ഥലത്തേക്ക് മാറ്റം ചെയ്യുന്നതാണ്.
എപിഎൽ കാർഡ് ഉടമകളിൽ നിരവധി ആളുകളാണ് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ. പുതുതായി റേഷൻ കാർഡ് എടുക്കുന്ന എല്ലാ ആളുകൾക്കും വെള്ള റേഷൻ കാർഡുകൾ ആണ് ലഭിക്കുന്നത്.
എന്നാൽ ഇവരുടെ സാമ്പത്തികനിലയും മറ്റു മാനദണ്ഡങ്ങളും നോക്കുകയാണെങ്കിൽ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ ആയിരിക്കും. എ ഐ വൈ ബി പി എൽ ലിസ്റ്റിലേക്ക് അപേക്ഷ കൊടുത്ത് മാറുവാൻ നിലവിൽ ഒഴിവുകൾ വന്നിരിക്കുകയാണ്.
എപിഎൽ നീല വെള്ള റേഷൻ കാർഡ് ഉടമകളിൽ അർഹത ഉള്ളവർക്ക് ഇപ്പോൾ വന്നിരിക്കുന്ന സുവർണാവസരം പ്രയോജനപ്പെടുത്താം.
Post a Comment