യോഗ്യത – പ്ലസ്ടൂ / തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.
ഇന്റർവ്യൂ സ്ഥലം : ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിര൦.
ഇന്റർവ്യൂ സമയം: രാവിലെ 10 മണി.
ഫോൺ: 0477- 2252064.
ഗവ.മെഡിക്കൽ കോളേജിൽ നിരവധി ഒഴിവുകൾ.കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു
ഡാറ്റ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ്എന്നീ തസ്തികകളിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നു. തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള VRDL ലേക്ക് ആണ് ഒഴിവുകൾ.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ തൃശൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 24 . ഫോൺ: 0487- 2200310, ഇമെയിൽ : Principalmctcr@gmail.com
പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം. പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജൻറ് തസ്തികയിലാണ് അവസരം. പത്താം ക്ലാസ് ജയിച്ചതും പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസിക്കുന്നവർക്കും 18 നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്.
മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ എന്‍.എസ്.സി/ കെ.വി.പി ആയി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടി വയ്‌ക്കേണ്ടതാണ്. താല്പര്യമുള്ളവർ ബയോഡേറ്റ, വയസ്, യോഗ്യതാ മുന്‍പരിചയം തെളിയിക്കുന്ന രേഖകള്‍ ഉൾപ്പടെ ഡിസംബര്‍ 31 നകം “ദി സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, പാലക്കാട് ഡിവിഷന്‍, പാലക്കാട് -678001” എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. ഫോണ്‍: 0491 2544740, 2545850.
Post a Comment