ജെയിനിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലേയും ഗുജറാത്തിലേയും സ്ഥാപനങ്ങളിലും ഇതേ രീതിയിൽ റെയ്ഡ് നടക്കുന്നുണ്ട്. നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് ജിഎസ്ടി ഉദ്യോഗസ്ഥരാണ് ആദ്യം പരിശോധനയ്ക്ക് എത്തിയത്. പിന്നാലെ വൻനോട്ട് ശേഖരം കണ്ടെത്തിയതോടെ ആദായ നികുതി വകുപ്പും ഒപ്പം ചേർന്നു.
യുപിയിൽ അഖിലേഷിന്റെ സമാജ്വാദി പാർട്ടിയെ പിന്തുണയ്ക്കുന്ന വ്യവസായി കൂടിയാണ് ഇദ്ദേഹം.
സമാജ്വാദി പാർട്ടിയുടെ പേരിൽ 'സമാജ്വാദി അത്തർ' കഴിഞ്ഞ നവംബറിൽ പിയുഷ് ജെയിൻ പുറത്തിറക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം െകാഴുക്കുമ്പോൾ അഖിലേഷിനെ പ്രതിസന്ധിയിലാക്കാൻ ഈ റെയ്ഡിന് കഴിയുെമന്നാണ് ഉയരുന്ന വാദം. ബിജെപി നേതാക്കളും റെയ്ഡിന്റെ ചുവട് പിടിച്ച് എസ്പിക്കെതിരെ രംഗത്തെത്തി.
വീഡിയോ കാണാൻ 👇
Post a Comment