സൗജന്യമായി ഭക്ഷണം നൽകിയില്ല; ഹോട്ടൽ മാനേജറെ തല്ലി പൊലീസുകാരൻ SNEWS






ഭക്ഷണം സൗജന്യമായി നൽകാൻ വിസമ്മതിച്ചതിന് ഹോട്ടൽ മാനേജറെ പൊലീസുകാരൻ തല്ലി. മുംബൈ പൊലീസിലെ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ വിക്രം പട്ടീലാണ് അക്രമം നടത്തിയത്. അർധരാത്രി ഹോട്ടലിലേക്ക് എത്തിയ ശേഷമായിരുന്നു അക്രമം. സാന്താക്രൂസ് ഈസ്റ്റിലെ സ്വാഗത് ഡൈനിങ് ബാറിലാണ് സംഭവം.






മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു പൊലീസുകാരനെന്നും അടുക്കളയിലേക്ക് ചെന്ന് ഭക്ഷണം സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. അടുക്കള അടച്ചുവെന്നും 12.35 ആയല്ലോയെന്നും മാനേജരായ ഗണേഷ് പട്ടേൽ പൊലീസ് ഉദ്യോഗസ്ഥനെ അറിയിച്ചു. കുപിതനായ ഇയാൾ ഹോട്ടൽ മാനേജറെ പൊതിരെ തല്ലുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരെത്തിയാണ് പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചു മാറ്റിയത്. 

വീഡിയോ കാണാൻ 👇





Post a Comment

Previous Post Next Post