ഭർത്താവിനെ പിടിക്കാനെത്തി പൊലീസ്; മുളക്പൊടി പ്രയോഗിച്ച് ഭാര്യ; അറസ്റ്റ്





കൊലപാതകക്കേസിൽ പ്രതിയായ ഭർത്താവിനെ രക്ഷിക്കാൻ പൊലീസുകാർക്ക് മേൽ മുളക്പൊടിയെറിഞ്ഞ് ഭാര്യ. തെലങ്കാനയിലെ അട്ടാപുരിലാണ് സംഭവം. ഉത്തരാഖണ്ഡ് പൊലീസിന് നേരെയാണ് യുവതിയുടെ അക്രമം. ഇവർക്കെതിരെ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് കേസെടുത്ത് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.





2019 ൽ ഉത്തരാഖണ്ഡിൽ നടന്ന കൊലപാതകക്കേസിൽ പ്രതിയാണ് യുവതിയുടെ ഭർത്താവ്. പിടികിട്ടാപ്പുള്ളിയായ ഇയാളെ അന്വേഷിച്ച് എത്തിയതാണ് പൊലീസ് സംഘം. പൊലീസിനെ കണ്ടതും ഇവർ അടുക്കളയിൽ നിന്നും മുളക്പൊടിയെടുത്ത് കൊണ്ട് വന്ന് എറിയുകയായിരുന്നു. പിന്നാലെ പൊലീസുകാർ തന്നെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി അയൽക്കാരെ െതറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഈ ബഹളത്തിനിടയിൽ യുവതിയുടെ ഭർത്താവ് വീട്ടിൽ നിന്നും രക്ഷപെടുകയും ചെയ്തു.




Post a Comment

Previous Post Next Post