ഗ്യാസ് സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു.!! പുതുക്കിയ വില ഈ രീതിയിൽ. ഏറ്റവും പുതിയ അറിയിപ്പ്..







എൽപിജി ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്ന ആളുകളെ സംബന്ധിച്ച് ഏറ്റവും പ്രധാന അറിയിപ്പാണ് വന്നിരിക്കുന്നത്. എൽപിജി സിലിണ്ടർ വില വർധിപ്പിച്ചിരിക്കുകയാണ്. 101 രൂപ ആണ് എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ പുതുക്കിയ വില.
ഡിസംബർ മാസം ഒന്നാം തീയതിയാണ് എൽപിജി സിലിണ്ടറുകൾക്ക് വീണ്ടും വിലവർദ്ധനവ് ഉണ്ടായിരുന്നത്. എന്നാൽ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകൾക്ക് ആണ് വിലവർദ്ധനവ് ഉണ്ടായിരുന്നത്.





2095 രൂപയാണ് കൊച്ചിയിൽ ഇനി വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ വിലയായി നൽകേണ്ടത്. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന സിലിണ്ടറുകളെ സംബന്ധിച്ച് വിലവ ർദ്ധനവ് നിലവിൽ ഉണ്ടായിട്ടില്ല.
നവംബർ മാസത്തിലാണ് ഗാർഹിക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ വില അവസാനമായി വർധിപ്പിച്ചത്. വീണ്ടുമൊരു വിലവർദ്ധനവ് ഉണ്ടാകുമോ എന്നതിനെ കുറിച്ച് നിലവിൽ സൂചനകളൊന്നും തന്നെ ലഭിക്കുന്നില്ല.





സബ്സിഡി ഒഴിവാക്കിയതോട് കൂടെ സിലിണ്ടർ വില വർദ്ധനവ് സാധാരണ ജനങ്ങൾക്ക് വളരെ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സബ്സിഡി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും സൂചനകളും സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നുണ്ട് എങ്കിലും ഇതുവരെ ഇതിനൊരു തീരുമാനം ആയിട്ടില്ല.
സബ്സിഡി തുക പുനസ്ഥാപിക്കുന്ന അവസരമുണ്ടായാൽ ചില വിഭാഗക്കാർക്ക് മാത്രമായിരിക്കും ഇത് ലഭിക്കുക എന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വരും ദിവസങ്ങളിൽ സർക്കാരിന്റെ ഭാഗത്തു നിന്നും സബ്സിഡിയുമായി ബന്ധപ്പെട്ട കൂടുതൽ അറിയിപ്പുകൾ ലഭിക്കും.



Post a Comment

Previous Post Next Post